Image

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം പ്രത്യേക സമിതിയുടെ കീഴിലാക്കണം: പിണറായി

Published on 19 September, 2011
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം പ്രത്യേക സമിതിയുടെ കീഴിലാക്കണം: പിണറായി
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിന്റെ മേല്‍നോട്ടം രാജകുടുംബത്തില്‍ നിന്ന് മാറ്റി പ്രത്യേക സമിതിയുടെ കീഴിലാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ക്ഷേത്രം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മാതൃകയില്‍ ക്രമീകരിക്കണം. ദേവപ്രശ്‌നത്തെക്കുറിച്ച് സുപ്രീംകോടതി നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. ആധുനിക സമൂഹത്തില്‍ അന്ധവിശ്വാസങ്ങള്‍ നിരുത്സാഹപ്പെടുത്തണമെന്നാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പെട്രോളിന് കഴിഞ്ഞ 13 മാസത്തിനിടെ 13 തവണയാണ് വില കൂട്ടിയത്. ലോകത്ത് പെട്രോളിന് ഇത്രയും വില ഈടാക്കുന്ന ഏക രാജ്യവും ഇന്ത്യയാണ്. ഇന്ധന വില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരം നല്‍കിയ തീരുമാനം പിന്‍വലിക്കണം. വില കൂട്ടുന്ന കാര്യത്തില്‍ എണ്ണക്കമ്പനികളും സര്‍ക്കാരും ഒത്തുകളിക്കുകയാണ്. 40 ശതമാനം നികുതിയാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക