Image

തിരുവനന്തപുരത്ത് എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

Published on 20 September, 2011
തിരുവനന്തപുരത്ത് എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്എഫ്‌ഐയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി. ബിജുവിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് സെക്രട്ടറിയേറ്റ് ഗേറ്റിന് മുന്നില്‍ പോലീസ് തടയാന്‍ ശ്രമിച്ചതോടെയാണ് ഉന്തും തള്ളുമുണ്ടായത്. തുടര്‍ന്ന് പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരേ പ്രതിഷേധിച്ച എസ്എഫ്‌ഐ വിദ്യാര്‍ഥികളെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക