Image

അരുണ്‍കുമാറിന്റെ നിയമനം ചട്ടം ലംഘിച്ചെന്ന് ഐ.ടി സെക്രട്ടറി

Published on 20 September, 2011
അരുണ്‍കുമാറിന്റെ നിയമനം ചട്ടം ലംഘിച്ചെന്ന് ഐ.ടി സെക്രട്ടറി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിനെതിരായ ആരോപണങ്ങളില്‍ നിയമസഭാ സമിതി തെളിവെടുപ്പ് തുടങ്ങി. അരുണ്‍കുമാറിനെ ഐ.സി.ടി.എ അക്കാദമി ഡയറക്ടറാക്കിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് ഐ.ടി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്‍ സമിതിക്ക് മുമ്പാകെ മൊഴി നല്‍കി.

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന ഐ.സി.ടി.എ അക്കാദമിക്ക് മുഖ്യമന്ത്രി ചെയര്‍മാനും അരുണ്‍കുമാര്‍ ഡയറക്ടറുമായി ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തത് സര്‍ക്കാരിന്റെ അറിവോടെയാണെന്നും അദ്ദേഹം സമിതിക്ക് മുമ്പാകെ ബോധിപ്പിച്ചു. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ അനുമതിക്കായി കത്ത് കൊടുത്തതിന് പിന്നാലെ ഇപ്രകാരം നിയമനം നടന്നത് ചട്ടവിരുദ്ധമാണെന്നും മൊഴിയില്‍ പറയുന്നു. ഇപ്രകാരമൊരു സൊസൈറ്റിയില്ല എന്നായിരുന്നു വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞത്.

നിയമസഭാ സമ്മേളനത്തിന് ശേഷം വി.ഡി. സതീശന്‍ അധ്യക്ഷനായ സമിതി തെളിവെടുപ്പ് തുടരും. പി.സി വിഷ്ണുനാഥ് നിയമസഭയില്‍ ഉന്നയിച്ച നാല് ആരോപണങ്ങളാണ് നിയമസഭാ സമിതി അന്വേഷിക്കുന്നത്. തുടര്‍നടപടികളില്‍ വി.എസ് അച്യുതാനന്ദന്‍, പി.സി വിഷ്ണുനാഥ് എന്നിവരില്‍ നിന്നും മൊഴിയെടുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക