അഫ്ഗാനിസ്ഥാന് മുന്‍ പ്രസിഡന്റ് റബ്ബാനി ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു
Published on 20 September, 2011
കാബൂള്‍: മുന്‍ അഫ്ഗാന് പ്രസിഡന്റും, അഫ്ഗാന് സമാധാന സമിതി തലവവനുമായ
ബറാനുദ്ദിന് റബ്ബാനി ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഇന്ന് വൈകുന്നേരം
കാബൂളിലെ വസതിയിലുണ്ടായ ചാവേര്‍ ആക്രമണത്തിലാണ് റബ്ബാനി കൊല്ലപ്പെട്ടത്. 1992
മുതല്‍ 1996 വരെ അഫ്ഗാന്റെ പ്രസിഡന്റായിരുന്നു റബ്ബാനി. തുടര്‍ന്നു താലിബാന്
ഭരണകൂടം അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. കാബൂളില്‍ യുഎസ് എംബസിക്കു
നേരെയുണ്ടായ ആക്രമണത്തിനു തൊട്ടു പിന്നാലെ ഉണ്ടായിരിക്കുന്ന സംഭവം അഫ്ഗാനിലെ
സമാധാന പ്രക്രിയയെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല