Image

മഞ്‌ജുവാര്യര്‍ തന്റെ ചിത്രത്തിലെ നായികയല്ല: സത്യന്‍ അന്തിക്കാട്‌

Published on 15 April, 2013
മഞ്‌ജുവാര്യര്‍ തന്റെ ചിത്രത്തിലെ നായികയല്ല: സത്യന്‍ അന്തിക്കാട്‌
ഫഹദ്‌ ഫാസിലിനെ നായകനാക്കി താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്‌ജുവാര്യര്‍ നായികയല്ലെന്ന്‌ സത്യന്‍ അന്തിക്കാട്‌ വ്യക്തമാക്കി. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല.മഞ്‌ജുവിന്‌ ചേരുന്ന വേഷമല്ല ആ ചിത്രത്തിലേതെന്നും അദ്ദേഹം പറഞ്ഞു.

ഇടത്തരം കുടുംബത്തില്‍ പിറന്ന ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രത്തിന്‌ കഥയും തിരക്കഥയും ഒരുക്കുന്നത്‌ ഇക്‌ബാല്‍ കുറ്റിപ്പുറമാണ്‌. ഓഗസ്റ്റ്‌ അവസാനം സിനിമയുടെ ഷൂട്ടിംഗ്‌ ആരംഭിക്കും.

അതേസമയം കാന്‍സര്‍ രോഗ ബാധയെ അഭിനയത്തില്‍ നിന്ന്‌ വിട്ടുനിന്ന ഇന്നസെന്റ്‌ സിനിമയില്‍ ഉണ്ടാകുമെന്നു സത്യന്‍ വെളിപ്പെടുത്തി.
മഞ്‌ജുവാര്യര്‍ തന്റെ ചിത്രത്തിലെ നായികയല്ല: സത്യന്‍ അന്തിക്കാട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക