Image

സല്‍മാന്‍ ഖുര്‍ഷിദ് അടുത്തമാസം ചൈന സന്ദര്‍ശിക്കും

Published on 24 April, 2013
സല്‍മാന്‍ ഖുര്‍ഷിദ് അടുത്തമാസം ചൈന സന്ദര്‍ശിക്കും

ന്യുഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ചൈനീസ് പര്യടനത്തിന് ഒരുങ്ങുന്നു. മെയ് ഒന്‍പതിനാണ് ഖുര്‍ഷിദ് ചൈനയില്‍ സന്ദര്‍ശനം നടത്തുക. ലഡാക്കില്‍ ചൈനീസ് സേന നടത്തിയ അധിനിവേശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണിത്. ഇരുരാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങളായി കെട്ടിപ്പൊക്കിയ ബന്ധം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരു ചര്‍ച്ച അനിവാര്യമാണെന്ന് താന്‍ കരുതുന്നതായും ഖുര്‍ഷിദ് പറഞ്ഞു.

അതേസമയം, ചൈനയുടെ പുതിയ പ്രധാനമന്ത്രി ലീ കിക്വിയാങുമായുള്ള പരസ്പര ധാരണപ്രകാരമാണോ ഖുര്‍ഷിദിന്റെ സന്ദര്‍ശനമെന്ന് വ്യക്തമല്ല. ലീ മെയ് 20 ന് ഡല്‍ഹിയില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഇക്കഴിഞ്ഞ 15ന് ലഡാക്കില്‍ ചൈനീസ് സേന നടത്തിയ അധിനിവേശവും വ്യോമാര്‍ത്തി ലംഘനവും സംബന്ധിച്ച തര്‍ക്കം ഇരു ഭാഗത്തു നിന്നുള്ള സൈനിക, നയതന്ത്ര ചര്‍ച്ചകളില്‍ ഇതുവരെ ഫലം കണ്ടിട്ടില്ല. ലഡാക്കില്‍ നിന്ന് പിന്മാറണമെന്ന് ഇന്ത്യ ചൈനീസ് സൈന്യത്തോട് ആവശ്യപ്പെട്ടിരുന്നു.

Join WhatsApp News
a reader 2013-04-25 04:28:10
What a shame!  When our country is being invaded, this fellow is going as a guest of the invader. Normally these things would appear as befriending the "enemy". And he is the son of a former president?Call it whatever you think. Congress should quit if they cannot protect the sovereignty of a nation.  Shame! Shame!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക