Image

ഇടവക സമൂഹം ആരാധനാ സമൂഹമാകണം: മാര്‍ അങ്ങാടിയത്ത്‌

ഷോളി കുമ്പിളുവേലി Published on 28 April, 2013
ഇടവക സമൂഹം ആരാധനാ സമൂഹമാകണം: മാര്‍ അങ്ങാടിയത്ത്‌
ന്യൂയോര്‍ക്ക്‌: വിശുദ്ധ കുര്‍ബാനയില്‍ വിശ്വാസികളുടെ സജീവ പങ്കാളിത്തമുണ്ടാകണമെന്നും, വിശ്വാസി സമൂഹം ആരാധനാ സമൂഹമായി മാറണമെന്നും ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ഉത്‌ബോധിപ്പിച്ചു. ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ ഇടയ സന്ദര്‍ശനം നടത്തിയ പിതാവ്‌, വിശ്വാസികളോട്‌ സംസാരിക്കുകയായിരുന്നു.

നല്ല കുടുംബങ്ങള്‍ സഭയുടെ നട്ടെല്ലാണ്‌. മക്കളെ മാതൃകാപരമായി വളര്‍ത്താന്‍ മാതാപിതാക്കള്‍ പ്രതിജ്ഞാബദ്ധരാണ്‌. കുടുംബപ്രാര്‍ത്ഥനകളില്‍ വേദപുസ്‌തക വായന നിര്‍ബന്ധമാക്കണമെന്നും മാര്‍ അങ്ങാടിയത്ത്‌ പറഞ്ഞു. അതുപോലെതന്നെ, സഭാ മക്കളുടെ പ്രാര്‍ത്ഥനയും സഹകരണവും സഭയുടെ വളര്‍ച്ചയ്‌ക്കും നിലനില്‍പിനും അത്യാവശ്യമാണെന്നും പിതാവ്‌ ഓര്‍മ്മിപ്പിച്ചു.

ഏപ്രില്‍ 19,20,21 തീയതികളില്‍ ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ ദേവാലയം സന്ദര്‍ശിച്ച മാര്‍ അങ്ങാടിയത്തിന്‌ വിശ്വാസി സമൂഹം സ്‌നേഹനിര്‍ഭരമായ സ്വീകരണമാണ്‌ നല്‍കിയത്‌. മൂന്നു ദിവസം നീണ്ടുനിന്ന പാസ്റ്ററല്‍ വിസിറ്റില്‍ ഇടവക പൊതുയോഗം, പാരീഷ്‌ കൗണ്‍സില്‍, വിവിധ സംഘടനകളുടെ പ്രതിനിധികളുമായി പിതാവ്‌ ആശയവിനിമയും നടത്തുകയും, പ്രവര്‍ത്തനങ്ങള്‍ നേരിട്ട്‌ മനസിലാക്കുകയും ചെയ്‌തു. കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണത്തിനും സ്ഥൈര്യലേപന സ്വീകരണത്തിനും പിതാവ്‌ മുഖ്യകാര്‍മികത്വം വഹിച്ചു.

വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി, അസിസ്റ്റന്റ്‌ വികാരി ഫാ. റോയിസണ്‍ മേനോലിക്കല്‍, കൈക്കാരന്മാരായ ആന്റണി കൈതാരം, സണ്ണി കൊല്ലറക്കല്‍, ജോണ്‍ സഖറിയാസ്‌, സെക്രട്ടറി ജിനോ കുറുങ്ങാട്ടുമൂലയില്‍ എന്നിവര്‍ പിതാവിന്റെ സന്ദര്‍ശനത്തിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്‌തു.
ഇടവക സമൂഹം ആരാധനാ സമൂഹമാകണം: മാര്‍ അങ്ങാടിയത്ത്‌
Join WhatsApp News
യേശു 2013-04-29 16:30:46
ഞാൻ നിങ്ങളുടെ ഇടയിൽ ജീവിച്ചപ്പോൾ നിങ്ങൾ എന്റെ  തലയിൽ മുൾക്കിരീടം വച്ച്  കുരിശു ചുമപ്പിച്ചു. എന്റെ കുരിശു എടുത്തു എന്റെ പിന്നാലെ ഗമിക്കണ്ടവർ, അവരുടെ തലയില തിളങ്ങുന്ന കിരീടവും വച്ച് മറ്റുള്ളവരെ കൊണ്ട് കുരിശ ചുമപ്പിക്കുന്നു.  ഒരു കാര്യം നിങ്ങളോട് ഞാൻ പറയുന്നു, കള്ളന്മാരും വേശ്യകളും സ്വർഗ്ഗത്തിൽ പ്രവേശിക്കും എന്നാൽ സ്വര്ഗ്ഗത്തിന്റെ വാതിൽ നിങ്ങള്ക്കായി ഞാൻ അടച്ചു കളയും 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക