Image

മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്കയുടെ ലോഗോ പ്രകാശനം ചെയ്‌തു

എ.സി. ജോര്‍ജ്‌ Published on 09 May, 2013
മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്കയുടെ ലോഗോ പ്രകാശനം ചെയ്‌തു
ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റിയുടെ ലോഗോ പ്രകാശനം ചെയ്‌തു. അമേരിക്കയില്‍ `മലയാള ബോധവത്‌കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും' ലക്ഷ്യമാക്കി രൂപപ്പെടുത്തിയ ഒരു സാഹിത്യപ്രസ്ഥാനമാണ്‌ മലയാളം സൊസൈറ്റി. ഭാഷാസ്‌നേഹികളെയെല്ലാം ഉള്‍പ്പെടുത്തി, ഭാഷ കൂടുതല്‍ പഠിക്കാനും മനസിലാക്കാനും അതോടൊപ്പം അമേരിക്കയില്‍ മലയാളത്തിന്റെ പരിപോഷണത്തിനും വികസനത്തിനുമായി ഈ പ്രസ്ഥാനം നിലകൊള്ളുന്നു. വായനക്കാരും എഴുത്തുകാരും ഭാഷാസ്‌നേഹികളും എല്ലാം ഒരുപോലെ മലയാളം സൊസൈറ്റിയുടെ ഭാഗമാണ്‌.

ഇപ്പോള്‍ ഈ പ്രസ്ഥാനത്തിന്റെ ഒരു ലളിതമായ ചടങ്ങില്‍ ലോഗോ മലയാളം സൊസൈറ്റിയുടെ വൈസ്‌ പ്രസിഡന്റ്‌ ജോളി വില്ലി, വ്യവസായ പ്രമുഖനും ഭാഷാസ്‌നേഹിയുമായ ജോര്‍ജ്‌ ഏബ്രഹാമിന്‌ നല്‍കി പ്രകാശനം ചെയ്‌തു.മലയാള ഭാഷ ലോകമെങ്ങും വ്യാപകമായി പടര്‍ന്നിട്ടുള്ളതിനെ അനുസ്‌മരിച്ചുകൊണ്ട്‌ ഒരു ഭൂപടത്തിലാണ്‌ ലോഗോ തയാറാക്കിയിരിക്കുന്നത്‌. ഇന്ത്യയെ അനുസ്‌മരിക്കുന്നതിന്‌ `സത്യമേവ ജയതേ' എന്ന്‌ മലയാളത്തിലും, അമേരിക്കയെ അനുസ്‌മരിക്കുന്നതിന്‌ ?In God we trust?എന്ന്‌ ഇംഗ്ലീഷിലും ആലേഖനം ചെയ്‌തിട്ടുണ്ട്‌. എഴുത്താകാരും വായനക്കാരും ഇതിന്റെ ഭാഗമാണെന്നുള്ളതിന്‌ പേനയും, പുസ്‌തകവും പ്രത്യേകം എടുത്തുകാട്ടുന്നു. എഴുത്തില്‍ നിന്നും വായനയില്‍ നിന്നും ലഭിക്കുന്ന അറിവിന്റെ വെളിച്ചത്തിന്റെ അടയാളമായി കത്തുന്ന ദീപവും ലോഗോയുടെ ഭാഗമാണ്‌. ലോഗോയുടെ താഴെ മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്ക എന്ന്‌ ഇംഗ്ലീഷിലും മലയാളത്തിലും മുകളില്‍ എം.എസ്‌.എ എന്ന്‌ ചുരുക്കിയും രേഖപ്പെടുത്തിട്ടുണ്ട്‌.

വളരെ അര്‍ത്ഥവത്തായ ഒരു ലോഗോയാണ്‌ ഇതെന്ന്‌ പ്രകാശന കര്‍മ്മത്തില്‍ജോര്‍ജ്‌ ഏബ്രഹാമും ജോളി വില്ലിയും അഭിപ്രായപ്പെട്ടു. എ.സി. ജോര്‍ജ്‌, പൊന്നു പിള്ള എന്നിവര്‍ ആശംസയര്‍പ്പിച്ചു. കൃതജ്ഞതാ പ്രസംഗത്തില്‍ സെക്രട്ടറി ജി. പുത്തന്‍കുരിശ്‌ ബ്രഹൃത്തായ ആശയം ഉള്‍ക്കൊള്ളുന്ന ലോഗോ തയാറാക്കിയതിന്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ മണ്ണിക്കരോട്ടിന്‌ പ്രത്യേകം നന്ദി പറഞ്ഞു.
മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്കയുടെ ലോഗോ പ്രകാശനം ചെയ്‌തു
മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്കയുടെ ലോഗോ പ്രകാശനം ചെയ്‌തു
Join WhatsApp News
thomas koovalloor 2013-05-09 19:52:17
Beautiful and meaningful logo. Congratulations to the organizers.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക