Image

ഫോമാ കേന്ദ്രമന്ത്രി വയലാര്‍ രവിക്ക് ഷിക്കാഗോയില്‍ ഊഷ്മളമായ സ്വീകരണം നല്‍കി

Published on 25 May, 2013
ഫോമാ കേന്ദ്രമന്ത്രി വയലാര്‍ രവിക്ക് ഷിക്കാഗോയില്‍ ഊഷ്മളമായ സ്വീകരണം നല്‍കി
ഷിക്കാഗോ: ഒഹയര്‍ എയര്‍പോര്‍ട്ടില്‍ ഇന്നു രാവിലെ എത്തിയ കേന്ദ്രമന്ത്രി വയലാര്‍ രവിയെ ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, റീജിയണല്‍ പി.ആര്‍.ഒ സിനു പാലയ്ക്കത്തടം, ജോണി വടക്കുംചേരി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കോണ്‍സുലേറ്റ് ജനറല്‍ എന്‍.ജി ഗാംങ്‌ഡേ, മറ്റ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. വയലാര്‍ രവിയോടൊപ്പം പ്രൈവറ്റ് സെക്രട്ടറി വി.എന്‍. അജയനും എത്തിയിട്ടുണ്ട്.

ഫോമാ നേതാക്കളായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ബെന്നി വാച്ചാച്ചിറ, ജോസി കുരിശിങ്കല്‍, ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, തമ്പി ചെമ്മാച്ചേല്‍, ബിജി എടാട്ട് എന്നിവര്‍ കേന്ദ്രമന്ത്രിയുമായി ഒ.സി.ഐ കാര്‍ഡ് തുടങ്ങി പ്രവാസികള്‍ നേരിടുന്ന ഷെറാട്ടണ്‍ ഹോട്ടലില്‍ വെച്ച് ഇന്ന് ചര്‍ച്ച ചെയ്യും.

ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സ് (എ.എ.പി.ഐ) സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മന്ത്രി എത്തിയത്. മെയ് 27-ന് ന്യൂയോര്‍ക്കില്‍ എത്തുന്ന മന്ത്രി 28-ന് ഇന്ത്യയിലേക്ക് മടങ്ങും.
ഫോമാ കേന്ദ്രമന്ത്രി വയലാര്‍ രവിക്ക് ഷിക്കാഗോയില്‍ ഊഷ്മളമായ സ്വീകരണം നല്‍കി
Join WhatsApp News
A.C.George, Houston 2013-05-25 08:28:47

Nice Reception Photo from Chicago Airport for Pravasi Minister Vayalar Ravi.   Welcome Star.....

Please tell him (Pravasi Minister) to do something good for the Pravasis without wasting time money and energy. There are long standing issues related OCI, Property protection, airport harassment etc. etc. Photos and showering with flowers are good to see provided if we Pravasis get the justice for our real issues, otherwise it is all just waste. We do not need lip service. We need action, real action with results. Enough is enough. We mean business, real business. There are so many wounded pravasis by the pravasi department. Do not hurt them.but heal them, please

Thanks

Keeramutty 2013-05-25 11:40:41
എന്തും വയലാര്‍ രവിയോട് പറയാം, "ഇപ്പശരിയാക്കിതരാം" എന്ന ഉറപ്പും തരും; പിന്നെ, തന്ന ഉറപ്പൊക്കെ മേഴ്സിയാകും. കൂടെ നിന്ന പടവും പത്രത്തില്‍ വരും. പ്രവാസ്സികള്‍ക്ക് ആനന്ദലബ്ധിക്ക് മറ്റെന്തുവേണം.

കീറാമുട്ടി



Kunjunni Narayanan 2013-05-25 20:27:28
അമേരിക്കൻ പ്രസിഡണ്ടു ഒബാമയോ, സ്റ്റേറ്റു ഗവർണർമാരോ ഇങ്ങനെ ചിക്കാഗോയും ഓഹായോയും ഹ്യൂസ്റ്റനും ന്യൂയോർക്കും സന്ദർശിക്കാറില്ല. ഇന്ത്യയിലെ മന്ത്രിമാർ ഇത്രയും ദൂരെ നിന്നു മാസം രണ്ടു തവണ അമേരിക്കയിൽ ഇങ്ങനെ മാറി മാറി ഓരോ സ്റ്റേറ്റിലും വരുന്നതിന്റെ രഹസ്യമെന്താണ് രവി സാറേ? സാറു മാത്രമല്ല ഇന്ത്യയിലെ മിക്കവാറും എല്ലാ മന്ത്രിമാരും എം.പീ-മാരും അമേരിക്കയിൽ എന്തോ കണക്കെടുപ്പും കൂടി അവർക്ക് ചെയ്യാനുള്ള പോലെ തുടർച്ചയായി വന്നു പോവുന്നു. ഇന്ത്യയിലെ ജങ്ങളല്ലേ താങ്കളെ തെരഞ്ഞെടുത്തത്? അവർക്ക് അരീം കപ്പേം വാങ്ങുന്ന കാര്യങ്ങൾ ചർച്ച ചെയ്യാനാണോ ഇങ്ങനെ കഷ്ടപ്പെടുന്നേ? എന്നാലും ഇത്രയും ഫ്രീക്കന്ടായി ഈ വയസാം കാലത്തും ഇങ്ങനെ ഓടീം പറന്നും നടക്കുന്നതു കണ്ടു ചോദിച്ചേത്! പിന്നെ ഞങ്ങടെ നേതാക്കന്മാരാ ണെങ്കിൽ സാറും മറ്റും വരുന്നൂ എന്നു പറയുമ്പം മുതലേ ഉറക്കമില്ലാ. കണ്ടില്ലേ ബൊക്കേം പിടിച്ചു ചിരിച്ചോണ്ട് നിന്നു, പടം പിടിച്ചു മൊകം പോലും മഞ്ഞിച്ചുപോയി!
V.Philip 2013-05-27 12:18:07
Did Fomaa authorize its Chicago wing to give a reception to a pravasi "enemy" minister in the name of Fomaa? Fomaa Should not support the vested interest people for playing this kind game.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക