Image

ഡോ. ജോസഫ് മാര്‍ത്തോമ്മായുടെ 83-#ാമത് ജന്മദിനം ഹൂസ്റ്റണില്‍ ആഘോഷിച്ചു.

ജീമോന്‍ റാന്നി Published on 10 June, 2013
ഡോ. ജോസഫ് മാര്‍ത്തോമ്മായുടെ 83-#ാമത് ജന്മദിനം ഹൂസ്റ്റണില്‍ ആഘോഷിച്ചു.
ഹൂസ്റ്റണ്‍ : മാര്‍ത്തോമ്മാ സുറിയാനി സഭയുടെ ഇരുപത്തൊന്നാം മെത്രാപ്പോലീത്താ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ 83-മത് ജന്മദിനം ട്രിനിറ്റി മാര്‍ത്തോമ്മാ സണ്ടേ സ്‌ക്കൂള്‍ ഹാളില്‍ വച്ച് സമുചിതമായി ആഘോഷിച്ചു. ജൂണ്‍ 27ന് 83-#ാ#ം വയസ്സിലേക്ക് പ്രവേശിയ്ക്കുന്ന തിരുമേനി ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ആണ് ഹൂസ്റ്റണില്‍ എത്തിച്ചേര്‍ന്നത്.

ജൂണ്‍ 8ന് ശനിയാഴ്ച വൈകുന്നേരം 7മണിയ്ക്ക് ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക നോര്‍ത്ത് ഷോര്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പ് അംഗം പി.സി.ജോര്‍ജ് പുളിന്തിട്ടയുടെ മകള്‍ ഡോ. ജെന്‍സി ജോര്‍ജ്ജിന്റെ ഗ്രാജുവേഷന്‍ സെറിമണിയോടനബന്ധിച്ച് നടന്ന പ്രത്യേക സമ്മേളനത്തിലാണ് ജന്മദിനാഘോഷം നടന്നത്.
എട്ടു പതിറ്റാണ്ടില്‍പരം സംഭവബഹുലമായിരുന്ന ജീവിതത്തില്‍ കരുത്തും ആരോഗ്യവും ലഭിച്ചത് ജനങ്ങളുടെ പ്രാര്‍ത്ഥന ഒന്നു കൊണ്ടു മാത്രമാണെന്നും, തുടര്‍ന്നും സഭയെ നയിയ്‌ക്കേണ്ടതിന് കൂടുതലായി ദൈവകൃപ ലഭിയ്ക്കുന്നതിന് സഭാജനങ്ങളുടെ പ്രാര്‍ത്ഥന ആവശ്യമാണെന്നും, ഇതുവരെ കരുതിയ ദൈവത്തിനു നന്ദി കരേറ്റുന്നുവെന്നും തിരുമേനി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

തിരുമേനി ജന്മദിന കേക്ക് മുറിച്ചു. സഭയിലെ സീനിയര്‍ വൈദികന്‍ റവ.പി.എം. കുരികേശു, ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക വികാരി റവ.കൊച്ചുകോശി ഏബ്രഹാം, ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ.സജു മാത്യൂ, യൂത്ത് ചാപ്ലയിന്‍ റവ.റോയി എ. തോമസ്, മെത്രാപ്പോലീത്തായുടെ സെക്രട്ടറി റവ.ഏബ്രഹാം സി. പുളിന്തിട്ട എന്നിവര്‍ ജന്മദിനാശംസകള്‍ അര്‍പ്പിച്ച് തിരുമേനിയ്ക്ക് ആയുരാരോഗ്യം നേര്‍ന്നു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി
ഡോ. ജോസഫ് മാര്‍ത്തോമ്മായുടെ 83-#ാമത് ജന്മദിനം ഹൂസ്റ്റണില്‍ ആഘോഷിച്ചു.
Dr. Joseph Mar Thoma 83rd Birthday
ഡോ. ജോസഫ് മാര്‍ത്തോമ്മായുടെ 83-#ാമത് ജന്മദിനം ഹൂസ്റ്റണില്‍ ആഘോഷിച്ചു.
Join WhatsApp News
Tom Abraham 2013-06-10 06:33:30
Nice and brief report by Jeemon Ranny, with pictures I should say better. Let us all pray for this great servant of God for his  unparalleled service to our Martoma church. For me personally, he did not have any  problem as a vicar of pattoor church, in TVM, for my wedding ceremony involving 12 other priests from other denominations. He alssigned them significant roles of reading Bible verses during that ceremony. Among them was a Canadian Jesuit who later conveyed his appreciation of Joseph Achen s voice and messages. As a Metropolitan, he responds to me if I ever send him  an email or photograph. His articles are enlightening, erudite. Long live Joseph MARTHOMA. God bless MARTHOMA mission among other Jesus movements.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക