Image

സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഹാര്‍വെസ്റ്റ്‌ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 29 September, 2011
സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഹാര്‍വെസ്റ്റ്‌ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു
ഫിലാഡല്‍ഫിയ: ബെന്‍സലേം സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഒക്‌ടോബര്‍ ഒന്നാംതീയതി ശനിയാഴ്‌ച രാവിലെ 10 മുതല്‍ വൈകിട്ട്‌ 5 മണിവരെ വിവിധ പരിപാടികളോടെ ഹാര്‍വെസ്റ്റ്‌ ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. കാര്‍ഷിക വിളകളുടേയും മറ്റ്‌ സാധനങ്ങളുടേയും ലേലംവിളി, സ്വാദിഷ്‌ടമായ കേരളീയ വിഭവങ്ങള്‍ വിളമ്പുന്ന വിവിധ തട്ടുകടകള്‍, യുവജനങ്ങള്‍ക്കുവേണ്ടി കായിക മത്സരങ്ങള്‍, വോളിബോള്‍ ടൂര്‍ണമെന്റ്‌, കലാപരിപാടികള്‍, സുപ്രസിദ്ധ മജീഷ്യന്‍ ജഫ്‌ ബോലോ അവതരിപ്പിക്കുന്ന മാജിക്‌ ഷോ തുടങ്ങിയ പരിപാടികളാണ്‌ ഫെസ്റ്റിവലിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്‌.

കേരളീയരുടെ കാര്‍ഷിക വിളവെടുപ്പ്‌ ഉത്സവമാണ്‌ ഓണം. അമേരിക്കന്‍ മലയാളികള്‍ സ്വന്തം വീട്ടുവളപ്പിലും മറ്റും കൃഷി ചെയ്‌ത്‌ വിളവെടുക്കുന്നു.

ഈ പ്രപഞ്ചത്തേയും പ്രകൃതിയേയും മനുഷ്യര്‍ക്ക്‌ പ്രയത്‌നിക്കാനും ഫലമനുഭവിക്കാനും ദൈവം ദാനമായി നല്‍കിയിരിക്കുന്നു. ഈ ഹാര്‍വെസ്റ്റ്‌ ഫെസ്റ്റിവലിലൂടെ ദൈവത്തോടുള്ള നന്ദിയും കടപ്പാടും സ്‌മരിക്കപ്പെടുന്നു. ജാതിമത ഭേദമില്ലാതെ എല്ലാവരുടേയും സാന്നിധ്യം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. ഫാ. ജിബു മത്തായി (215 639 4132), റജി നൈനാന്‍ (215 260 5888), രാജന്‍ മത്തായി (215 863 1141). യോഹന്നാന്‍ ശങ്കരത്തില്‍ അറിയിച്ചതാണിത്‌.
സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഹാര്‍വെസ്റ്റ്‌ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക