Image

അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ന്യൂജഴ്‌സി സെമിനാര്‍ നവംബര്‍ 19ന്

ജോര്‍ജ് തുമ്പയില്‍ Published on 30 September, 2011
അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ന്യൂജഴ്‌സി സെമിനാര്‍ നവംബര്‍ 19ന്
ന്യൂജഴ്‌സി: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ന്യൂജഴ്‌സിയുടെ നേതൃത്വത്തിലുള്ള രണ്ടാമത് ദൈ്വവാര്‍ഷിക കോണ്‍ഫറന്‍സ് നവംബര്‍ 19ന് നടക്കും. പാക്ട് ഓഫ് ഹെല്‍ത്ത് കെയര്‍ റിഫോം ഓണ്‍ നഴ്‌സിങ് പ്രാക്ടീസ് ആന്‍ഡ് എജ്യുക്കേഷന്‍ എന്ന വിഷയത്തില്‍ രാവിലെ 7.30 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് സെമിനാര്‍ നടക്കുക.

ന്യൂജഴ്‌സി ക്ലാര്‍ക്കിലെ ഗ്രാന്‍സെഡ്ചുറിയോണ്‍സാണ് (440 മാഡിസണ്‍ ഹില്‍റോഡ്) സമ്മേളന വേദി. അസംബ്ലിമാന്‍ ഉപേന്ദ്ര പി. ചിവുക്കുള പങ്കെടുക്കുന്ന ചടങ്ങില്‍ നഴ്‌സിങ് വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ് വിതരണവും ഉണ്ടായിരിക്കും. ന്യൂജഴ്‌സി സ്‌റ്റേറ്റ് ബോര്‍ഡ് ഓഫ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. മേരി ആന്‍ ടി. ഡൊണോ, സ്റ്റാന്‍ലി എസ്. ബര്‍ഗന്‍ സെന്റര്‍ അസോഷ്യേറ്റ് പ്രഫസറും ഡയറക്ടറുമായ ഡോ. ഡുല പാക്വിയവോ എന്നിവരാണ് മുഖ്യ പ്രാസംഗികര്‍. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവുമടക്കം 35 ഡോളറാണ് റജിസ്‌ട്രേഷന്‍ തുക. നഴ്‌സുമാരും നഴ്‌സ് പ്രാക്ടീഷനേഴ്‌സും നഴ്‌സ് വിദ്യാഭ്യാസ പ്രവര്‍ത്തകരും സെമിനാറില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് തങ്കമണി അരവിന്ദന്‍ (
908 477 9895) അറിയിച്ചു.

പോസ്റ്റര്‍ അവതരണത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 15 ആണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക