Image

മഹാത്മാഗാന്ധിയുടെ അപൂര്‍വ വീഡിയോ അഭിമുഖം ഇന്റര്‍നെറ്റില്‍

Published on 02 October, 2011
മഹാത്മാഗാന്ധിയുടെ അപൂര്‍വ വീഡിയോ അഭിമുഖം ഇന്റര്‍നെറ്റില്‍
ന്യൂഡല്‍ഹി: ഗാന്ധി ജയന്തി ലോകം മുഴുവന്‍ ആഘോഷം ആചരിക്കുന്ന ഒക്ടോബര്‍ രണ്ടിന് തന്നെ മഹാത്മാഗാന്ധിയുമായി നടത്തുന്ന ആദ്യത്തെ വീഡിയോ അഭിമുഖത്തിന്റെ രംഗങ്ങള്‍ കൗതുകകാഴ്ച്ചയാകുന്നു. യൂട്യൂബില്‍ പ്രചരിക്കുന്ന ഈ വീഡിയോ ഫോക്‌സ് മൂവിടോണ്‍ ന്യൂസ് ടെലിവിഷന്‍ ആര്‍ക്കൈവ്‌സില്‍ നിന്നുള്ളതാണ്.

1931 മെയ് മാസത്തില്‍ ക്യാമറയില്‍ പകര്‍ത്തിയെന്ന് കരുതുന്ന ഈ അപൂര്‍വ ദൃശ്യങ്ങള്‍ കാണാന്‍ ധാരാളം പേരാണ് ഇന്റര്‍നെറ്റിലെത്തുന്നത്. ഫോക്‌സ് ന്യൂസിന്റെ മൂവീടോണ്‍ ആര്‍ക്കൈവ്‌സില്‍ നിന്നുള്ള ഈ അഭിമുഖ ദൃശ്യങ്ങളില്‍ തന്റെ ഗ്രാമത്തിലൂടെ ഗാന്ധിജി ഭാര്യ കസ്തൂര്‍ബയ്‌ക്കൊപ്പം അനുയായികള്‍ക്കുമൊപ്പം നടന്നുവരുന്നതും തുടര്‍ന്ന് ഒരു മുറിയില്‍ ഇരുന്ന് അഭിമുഖം നടത്തുന്ന അമേരിക്കന്‍ പത്രപ്രവര്‍ത്തകനുമായി സംസാരിക്കുന്നതുമാണുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക