Image

ആംബുലന്‍സിന്‌ തീപിടിച്ച്‌ ദമ്പതികള്‍ മരിച്ചു

Published on 03 October, 2011
ആംബുലന്‍സിന്‌ തീപിടിച്ച്‌ ദമ്പതികള്‍ മരിച്ചു
തിരുവനന്തപുരം: മണ്ണെണ്ണ കുടിച്ച രണ്ടു വയസ്സുകാരിയുമായി പോയ ആബുലന്‍സ്‌ യാത്രയ്‌ക്കിടെ തീപിടിച്ചു ബാലികയുടെ മുത്തശ്ശിയും മുത്തച്‌ഛനും വെന്തു മരിച്ചു. തിരുവനന്തപുരത്തിനടുത്ത്‌ കല്ലറിയിലാണ്‌ സംഭവം. മണ്ണെണ്ണ കുടിച്ച ബാലികയും മാതാപിതാക്കളും ആംബുലന്‍സിലെ ജീവനക്കാരും അടക്കം അഞ്ചുപേര്‍ അദ്‌ഭുതകരമായി രക്ഷപ്പെട്ടു.

തിരുവനന്തപുരം കല്ലറ തറട്ട ദിലീഫ്‌ മന്‍സിലില്‍ അബ്‌ദുല്‍ വാഹിദ്‌ (70), ഭാര്യ സുഹറാബീവി (58) എന്നിവരാണ്‌ അപകടത്തില്‍ മരിച്ചത്‌. അബ്‌ദുല്‍ വാഹിദിന്റെ മകന്‍ ദിലീഫിന്റെ കുട്ടി ആഷിന (രണ്ട്‌) 11 മണിയോടെ അബദ്ധത്തില്‍ മണ്ണെണ്ണ കുടിക്കുകയായിരുന്നു. തുടര്‍ന്ന്‌ ദിലീഫ്‌, ഭാര്യ സലീന, സുഹറാബീവി, അബ്‌ദുല്‍വാഹിദ്‌ എന്നിവര്‍ കുട്ടിയുമായി കല്ലറ ഗവ. ആശുപത്രിയിലെത്തി.

പ്രഥമ ശുശ്രൂഷ നല്‍കിയശേഷം കുട്ടിയെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലേക്ക്‌ `108 ആംബുലന്‍സില്‍ അയച്ചു. പഴയചന്ത ജംക്‌ഷന്‍ കഴിഞ്ഞയുടന്‍ ആംബുലന്‍സില്‍ ശബ്‌ദം കേട്ടുവെന്നും, വാഹനം നിര്‍ത്തി പരിശോധിക്കുന്നതിനിടെ, ഓക്‌സിജന്‍ സിലിണ്ടറിരിക്കുന്ന ഭാഗത്തുനിന്ന്‌ അമിതമായി പുക പുറത്തേക്കു വന്നുവെന്നും, നിമിഷങ്ങള്‍ക്കകം ആംബുലന്‍സ്‌ പൂര്‍ണമായും തീപിടിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക