Image

തെലുങ്കാന: ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Published on 09 October, 2011
തെലുങ്കാന: ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍
തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം 26 ദിവസം പിന്നിട്ടതോടെ പ്രശ്‌ന പരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങി. ഗവര്‍ണര്‍ ഇ. എസ്. എല്‍. നരസിംഹനും മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയും ശനിയാഴ്ച്ച ഡല്‍ഹിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായും ആഭ്യന്തരമന്ത്രി പി. ചിദംബരവുമായും ചര്‍ച്ച നടത്തി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിന് യാതൊരു നിര്‍ദ്ദേശവും കേന്ദ്ര സര്‍ക്കാറിനു മുന്നിലില്ലെന്ന് ആരോഗ്യ മന്ത്രി ഗുലാം നബി ആസാദും മുഖ്യമന്ത്രിയും വ്യക്തമാക്കി.

തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കാമെന്ന് വാഗ്ദാനം നല്‍കിയശേഷം കേന്ദ്രസര്‍ക്കാര്‍ പിന്നാക്കം പോവുകയാണെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി.

തെലുങ്കാനയിലെ ജനങ്ങളുടെ ആഗ്രഹവും താത്പര്യവും കണക്കിലെടുത്തുള്ള പ്രശ്‌നപരിഹാരം ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി കിരണ്‍ റെഡ്ഡി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തെലുങ്കാന സംസ്ഥാനം രൂപവത്കരിച്ചാല്‍ എന്തായിരിക്കും പ്രതികരണം, എത്ര പേര്‍ പാര്‍ട്ടി വിടും തുടങ്ങിയ കാര്യങ്ങളാണ് നേതാക്കള്‍ അന്വേഷിക്കുന്നത്. തെലുങ്കാനയില്‍ നിന്നുള്ള മന്ത്രിയായ ജയ്പാല്‍ റെഡ്ഡി, ഉപമുഖ്യമന്ത്രി ദാമോദര്‍ രാജ് നരസിംഹന്‍, പി.സി.സി. പ്രസിഡന്റ് സത്യബാബു എന്നിവര്‍ പുതിയ സംസ്ഥാനം വേണമെന്ന നിലപാടാണ് സ്വീകരിച്ചതെന്ന് അറിയുന്നു. അതേസമയം, സീമാന്ധ്രാ പ്രദേശത്ത് നിന്നുള്ള മറ്റ് നേതാക്കളും മന്ത്രിമാരും പ്രശ്‌നപരിഹാരം ഹൈക്കമാന്‍ഡിന് വിട്ടുകൊടുത്തു. ഐക്യ ആന്ധ്ര വേണമെന്ന നിലപാട് ആരും ഉന്നിയിച്ചില്ലെന്നത് ശ്രദ്ധേയമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക