വിശ്വസുന്ദരി സുഷ്മിത സെന്‍ സിനിമയിലേക്ക് മടങ്ങിയെത്തുന്നു. മടങ്ങിവരവ് ഈവര്‍ഷം
അവസാനത്തോടെയുണ്ടാവുമെന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. കഴിഞ്ഞ
ദിവസം കൊച്ചിയില്‍ ഒരു പരിപാടിക്ക് എത്തിയ സുഷ്മിത തിരിച്ചുവരവിനെപ്പറ്റി
സൂചിപ്പിച്ചിരുന്നു.
താന്‍ ദത്തു മക്കളോടൊപ്പം സിനിമയില്‍ നിന്ന്
വിട്ടുനിന്നതെന്ന് സുഷ്മിത പറഞ്ഞു. നാലുവര്‍ഷത്തെ ഇടവേള തന്ന സന്തോഷം
ചെറുതല്ലെന്നും അവര്‍ വ്യക്തമാക്കി. ഇടക്കാലത്ത് ഇവര്‍ ഫാഷന്‍ ലോകത്തു
സജീവമായിരുന്നു.
സിനിമയില്‍ ചെറിയ ഇടവേളകള്‍ സ്വാഭാവികമാണ്. കരുത്തുറ്റ
ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ആഗ്രഹം. സ്ത്രീ കേന്ദ്രീകൃതമായ ഒരു
കഥാപാത്രത്തിനു വേണ്ടി കാത്തിരിക്കുന്നതായും അവര്‍ പറഞ്ഞു. 2010ല്‍ നോ പ്രോബ്ലം
ആണ് സുഷ്മിത ഒടുവില്‍ അഭിനയിച്ച ചിത്രം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല