Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ രക്തദാന ക്യാമ്പ്‌ നടത്തുന്നു

ജോര്‍ജ്‌ തോട്ടപ്പുറം Published on 12 October, 2011
ചിക്കാഗോ മലയാളി അസോസിയേഷന്‍ രക്തദാന ക്യാമ്പ്‌ നടത്തുന്നു
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ്‌ നടത്തുന്നു. ചിക്കാഗോ പ്രദേശങ്ങളിലെ ആശുപത്രികളില്‍ രക്തം ധാരാളമായി ആവശ്യമാണെന്നുള്ള അധികൃതരുടെ അഭ്യര്‍ത്ഥനമാനിച്ചാണ്‌ ചിക്കാഗോ മലയാളി അസോസിയേഷന്‍ രക്തദാനക്യാമ്പ്‌ നടത്തുന്നത്‌.

ഒക്‌ടോബര്‍ 30-ാം തീയതി ഞായറാഴ്‌ച രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ്‌ 2 മണിവരെയാണ്‌ രക്തദാനക്യാമ്പ്‌ നടത്തപ്പെടുക. ചിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതാ കത്തീഡ്രല്‍ ഹാളില്‍വെച്ചാണ്‌ രക്തദാന ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌. ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന രക്തദാന ക്യാമ്പ്‌ കത്തീഡ്രല്‍ പള്ളി വികാരി ഫാ. ജോയി ആലപ്പാട്ട്‌ ഉദ്‌ഘാടനം ചെയ്യും. ചിക്കാഗോയിലും പരിസരങ്ങളിലും താമസിക്കുന്നവരില്‍ ആര്‍ക്കുവേണമെങ്കിലും രക്തദാനം ചെയ്യാവുന്നതാണ്‌. താല്‌പര്യമുള്ളവര്‍ അന്നേദിവസം സീറോ മലബാര്‍ കത്തീഡ്രല്‍ പള്ളി ഓഡിറ്റോറിയത്തില്‍ എത്തണമെന്ന്‌ ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറ അഭ്യര്‍ത്ഥിച്ചു.
ചിക്കാഗോ മലയാളി അസോസിയേഷന്‍ രക്തദാന ക്യാമ്പ്‌ നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക