Image

മിമിക്രിയിലൂടെ സിനിമാരംഗത്തെത്തിയ ഹക്കീം

Published on 05 September, 2013
മിമിക്രിയിലൂടെ സിനിമാരംഗത്തെത്തിയ ഹക്കീം
കോട്ടയം: ഇന്ന്‌ അന്തരിച്ച ഹക്കീം റാവുത്തര്‍ മിമിക്രിയിലൂടെ സിനിമാരംഗത്തെത്തിയ നടനായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ഇന്ന്‌ രാവിലെയായിരുന്നു അന്ത്യം. യേശുദാസിന്റെ ഗാനമേള സംഘത്തില്‍ മിമിക്രി കലാകാരനായും പ്രവര്‍ത്തിച്ചിട്ടുണ്‌ട്‌. തരംഗിണി കാസറ്റുകള്‍ക്കു വേണ്‌ടി പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്‌ട്‌. 1991 ല്‍ പുറത്തിറങ്ങിയ മൂക്കില്ലാരാജ്യത്ത്‌ എന്ന സിനിമയില്‍ മാനസീകരോഗാശുപത്രിയിലെ രോഗിയുടെ ചെറിയ വേഷത്തിലായിരുന്നു അഭ്രപാളിയില്‍ ഹക്കീം മുഖം കാണിച്ചത്‌.

കലാഭവന്‍ മണി നായകനായ ദ ഗാര്‍ഡ്‌ എന്ന ചിത്രം സംവിധാനം ചെയ്‌തിട്ടുണ്‌ട്‌. പട്ടണത്തില്‍ സുന്ദരന്‍, തിളക്കം, വെട്ടം, കാഴ്‌ച, രസികന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭനയിച്ചിട്ടുണ്‌ട്‌. മലയാള സിനിമയില്‍ ഒരു നടന്‍ മാത്രം അഭിനയിച്ച ആദ്യ സിനിമയായിരുന്നു ഹക്കീമിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ദ ഗാര്‍ഡ്‌. 2001 ഡിസംബറിലായിരുന്നു ചിത്രം റിലീസ്‌ ചെയ്‌തത്‌. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനും ഗ്രീന്‍ ഡ്രാഗണ്‍ മൂവീസിന്റെ സബിത ജയരാജുമായിരുന്നു ചിത്രം നിര്‍മിച്ചത്‌. ഗസല്‍ ഗായികയും ഗാനരചയിതാവുമായ ദേവി മേനോന്‍ ആണ്‌ ഭാര്യ.
മിമിക്രിയിലൂടെ സിനിമാരംഗത്തെത്തിയ ഹക്കീം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക