Image

സ്‌റ്റാറ്റന്‍ ഐലന്‍റ്റില്‍ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്‍െറ തിരുന്നാള്‍ ഒക്‌ടോ. തിരുന്നാള്‍ 23-ന്‌

ബേബിച്ചന്‍ പൂഞ്ചോല Published on 13 October, 2011
സ്‌റ്റാറ്റന്‍ ഐലന്‍റ്റില്‍ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്‍െറ തിരുന്നാള്‍  ഒക്‌ടോ. തിരുന്നാള്‍ 23-ന്‌
ന്യുയോര്‍ക്ക്‌: സ്‌റ്റാറ്റന്‍ ഐലന്‍റ്റ്‌ സീറോ-മലബാര്‍ ഇടവകയില്‍ ആണ്ടുതോറും ആഘോഷിച്ചുവരുന്ന വാഴ്‌ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍െറ തിരുന്നാള്‍ ഈ വര്‍ഷവും ഭക്ത്യാഡംബരപൂര്‍വ്വം കൊണ്ടാടുവാന്‍ പള്ളിക്കമ്മിറ്റി തീരുമാനിച്ചു. ഇടവകയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്‍െറ തിരുന്നാളിനോടൊപ്പം പരിശുദ്ധ കന്യകാമറിയത്തിന്‍േറയും മാര്‍ തോമ്മാശ്‌ളീഹായുടേയും തിരുന്നാള്‍ സംയുക്തമായി ബേ സ്‌ട്രീറ്റിലുള്ള സെന്‍റ്റ്‌ മേരീസ്‌ പള്ളിയില്‍വച്ച്‌ ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളോടും പ്രൗഢഗംഭീരമായ പ്രദക്ഷിണത്തോടും കൂടി ഒക്‌ടോബര്‍ 23-ാം തിയ്യതി ഞായറാഴ്‌ച ആഘോഷിക്കുന്നതാണ്‌.

വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്‍െറ മാതൃ ഇടവകയായ രാമപുരം (പാലാ) ഫൊറോനാ പള്ളി വികാരി റവ. ഡോ. ജോര്‍ജ്‌ ഞാറക്കുന്നേല്‍ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം സാംസ്‌ക്കാരിക അനുരൂപണത്തോടുകൂടിയ കൊടികളുടേയും, മുത്തുക്കുടകളുടേയും, ചെണ്ട - ബാന്‍ഡ്‌ മേളങ്ങളുടേയും അകമ്പടിയോടെ തിരുസ്വരൂപങ്ങളും തിരുശേഷിപ്പും എഴുന്നള്ളിച്ചുകൊണ്ട്‌ നഗരംചുറ്റിയുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്‌. തുടര്‍ന്ന്‌, വിഭവസമൃദ്ധമായ അത്താഴവിരുന്നും സുപ്രസിദ്ധ ഗായകന്‍ സോമദാസ്‌ (ഐഡിയാ സ്‌റ്റാര്‍ സിംഗര്‍) നയിക്കുന്ന ശ്രുതിമധുരമായ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്‌്‌.

ഒക്‌ടോബര്‍ 2-ാം തിയ്യതി ഞായറാഴ്‌ച നടത്തപ്പെട്ട പ്രസുദേന്തി വാഴ്‌ച കര്‍മ്മങ്ങളില്‍ ഷിക്കാഗോ സീറോ-മലബാര്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇടവകാഗംമായ മുണ്ടിയാനി കുടുംബമാണ്‌ ഈ വര്‍ഷത്തെ തിരുന്നാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌. തിരുന്നാളിന്‌ ഒരുക്കമായുള്ള നവനാള്‍ പ്രാര്‍ത്ഥനയും പരിശുദ്ധ കുര്‍ബാനയുടെ വാഴ്‌വും തിരുന്നാളുവരെയുള്ള എല്ലാ ഞായറാഴ്‌ചകളിലും വിശുദ്ധ കുര്‍ബാനയോടുകൂടി ഉച്ചകഴിഞ്ഞ്‌ 4:30-ന്‌ നടത്തപ്പെടുന്നു.

തിരുന്നാള്‍ ആഘോഷങ്ങള്‍ വളരെ ഭംഗിയോടും ഏറ്റവും ഭക്തിയോടും കൂടി നടത്തുവാനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി പ്രസുദേന്തി ജോര്‍ജ്‌ മുണ്ടിയാനി (718-698-8094) അറിയിച്ചു. ദൈവകൃപയുടെ പരിമളം വിതറുന്ന വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്‍െറ മാദ്ധ്യസ്ഥം വഴി കര്‍ത്താവിന്‍െറ അനുഗ്രഹാശ്‌ശിസുകള്‍ നേടുന്നതിന്‌ ലഭ്യമായ ഈ തിരുന്നാള്‍ ആഘോഷങ്ങളിലേയ്‌ക്ക്‌ സ്വാഗതം ചെയ്യുന്നതായി പള്ളിക്കമ്മിറ്റിയും വികാരി ഫാ. പോള്‍ കോട്ടയ്‌ക്കലും (818-297-9696) അറിയിച്ചു.
സ്‌റ്റാറ്റന്‍ ഐലന്‍റ്റില്‍ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്‍െറ തിരുന്നാള്‍  ഒക്‌ടോ. തിരുന്നാള്‍ 23-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക