മാര്‍ച്ചിനുനേരെ വെടി: അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ അന്വേഷിക്കും
Published on 13 October, 2011
തിരുവനന്തപുരം: കോഴിക്കോട് എസ്.എഫ്.ഐ മാര്‍ച്ചിനുനേരെ പോലീസ് ഉദ്യോഗസ്ഥന്
വെടിവെച്ച സംഭവം അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ അന്വേഷിക്കുമെന്ന്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.
ഇന്ന് നിയമസഭയില്‍
കോടിയേരി ബാലകൃഷ്ണന് ഉന്നയിച്ച സബ്മിഷന് മറുപടി പറയവേയാണ് മുഖ്യമന്ത്രി
ഇക്കാര്യം വ്യക്തമാക്കിയത്. വെടിവെപ്പിനെക്കുറിച്ചുള്ള ഡിജിപിയുടെ റിപ്പോര്‍ട്ട്
തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പൊലീസിന്
പുറത്തുനിന്നുള്ള ഒരു ഉദ്യോഗസ്ഥന് കൂടി പരിശോധിക്കണമെന്നാണ് സര്‍ക്കാരിന്റെ
നിലപാടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ്
ഉദ്യഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല