ഓര്‍മ്മയുടെ നെറുകയിലാണ്
ചായങ്ങളൊഴിഞ്ഞ
ശൂന്യമായ ആ ക്യാന്‍വാസ്!
കുഞ്ഞുവിരല് തൊട്ടെടുത്ത
സ്നേഹക്കൂട്ടിന്റെ ചായം
ചാലിച്ചുചേര്‍ക്കും മുന്‍പേ
ചിറകുവിരിച്ചു പറന്നു
പോയൊരു ബാല്യം!
സ്വപ്നങ്ങള്‍ കൂടുകെട്ടിയ
കണ്ണിന്റെ ആഴങ്ങളില്‍
ഒഴുകിവീണ പ്രണയം!
വര്‍ണ്ണച്ചായങ്ങളുടെ
മാന്ത്രികക്കൂട്ടു!
വരച്ചു തുടങ്ങിയൊരു
നനുത്ത പകര്‍പ്പിന്
മുഖമേകും മുന്‍പേ
ഒളിച്ചോടി പോയൊരു
കൗമാരവും!!
കാലത്തിന്റെ തൊടികളില്‍
കോണ്‍ക്രീറ്റ് കാടുകളില്‍
വിയര്‍പ്പിന്റെ ഗന്ധങ്ങളില്‍
കോറിയിട്ട മുഖത്തിനായി
തെരഞ്ഞുകൊണ്ടിരുന്നു
തുടിക്കുന്ന യ്യൗവനം!
ഈ പകല്‍വെളിച്ചം
പൊലിഞ്ഞുപോകും മുന്‍പേ
കാത്തിരുന്ന കരുതലിന്
മുഖമൊന്നു വരച്ചു
ചേര്‍ക്കാന്‍ ത്രസിച്ചു
കൊണ്ടിരിക്കുന്നു
നരച്ചുതുടങ്ങിയ
ആ ക്യാന്‍വാസ് മാത്രം!!...