മുന്‍കാല നായിക രമ്യാ കൃഷ്ണന് വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങിവരുന്നു. മനോജ്
പാലോട് സംവിധാനം ചെയ്യുന്ന ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിലൂടെയാണ് രമ്യാ
കൃഷ്ണന് തിരിച്ചെത്തുന്നത്. ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്. വനിതാ
സ്റ്റേഷനിലെ എസ്ഐയുടെ വേഷമാണ് രമ്യ കൈകാര്യം ചെയ്യുക.
മോഹന്‍ലാലിന്റെ
കൂടെ നിരവധി ചിത്രങ്ങളില്‍ നായികയായിരുന്നു രമ്യ. ആര്യന്, അഹം എന്നീ ചിത്രങ്ങളില്‍
ശ്രദ്ധേയ വേഷം കൈകാര്യം ചെയ്ത രമ്യാ കൃഷ്ണന് തെന്നിന്ത്യയില്‍ അറിയപ്പെടുന്ന
ഗ്ലാമര്‍ നടിയാണ്.
വിവാഹത്തോടെ സിനിമയില്‍ നിന്നു മാറി നിന്നിരുന്ന രമ്യ
തമിഴില്‍ യുവതാരങ്ങള്‍ക്കൊപ്പം ഐറ്റം ഡാന്‍സ് ചെയ്തുകൊണ്ട് തിരിച്ചെത്തി.
എന്നാല്‍ രണ്ടാംവരവില്‍ ശ്രദ്ധേയമായ വേഷമൊന്നും കിട്ടാതെ വന്നപ്പോള്‍ വീണ്ടും
സിനിമയില്‍ നിന്നു മാറി നിന്നു. പിന്നീട് തമിഴ് സീരിയലിലും നൃത്തപരിപാടികളുമായി
നടക്കുകയായിരുന്നു. മൂന്നാം വരവില്‍ മികച്ച വേഷം തേടിയെത്തുമെന്നാണ് രമ്യയുടെ
പ്രതീക്ഷ.
തെലുങ്കു സംവിധായകന് കൃഷ്ണ വംശിയാണ് ഭര്‍ത്താവ്.