Image

പുലരി ന്രുത്തം (കവിത)- എസ്.കെ.നിരപ്പത്ത്

എസ്.കെ.നിരപ്പത്ത് Published on 29 September, 2013
പുലരി ന്രുത്തം  (കവിത)- എസ്.കെ.നിരപ്പത്ത്
പുതുപുലരിയില്‍ വിടര്‍ന്നു വന്നൊരു
പൂവിനരികില്‍ പറന്നു വന്നു പൂമ്പാറ്റ
പുതിയൊരു ലോകം കാണാനെത്തിയ
പ്രമദവനത്തില്‍ കുശലിതരായി പൂമ്പാറ്റ
 
പൂക്കളെ നോക്കി പുഞ്ചിരിച്ച്
മുത്തമത് നല്‍കി ശലഭങ്ങള്‍
മധുരരസംനുകര്‍ന്ന് പരാഗണത്തിന്‍
കഥയറിയാതെ പൂമ്പാറ്റ
 
ന്യര്‍ത്ത ചുവടില്‍ രഹസ്യം ഓതി
തമ്മില്‍ തമ്മില്‍ കണ്ണിറുക്കി പുഷ്പങ്ങള്‍
സന്തോഷത്താലെ ആരാമത്തിന് ചുറ്റും
പറന്നു കളിച്ചു പൂമ്പാറ്റ
 
ഉദ്യാനത്തിലെ ഗോപുര മുകളിലിരുന്ന്
ആനന്ദിച്ചോരു കുയില്‍ നാദമരുളി
വിളിച്ചു വരുത്തിയ കോകില മെല്ലാം
കര്‍ണ്ണാനന്ദനത്തില്‍ കളകണ്ഠമുയര്ത്തി
 
രോമാഞ്ചത്താലേ ഇളം കാറ്റില്‍
വ്യര്ഷകൊമ്പുകള്‍ ഉരസ്സിയ ശബ്ദം
പരിസ്സരമാകെ കോള്‍മയിര്‍കൊണ്ടൊരുനേരത്ത്
സൂര്യനുദിച്ചു കിഴക്കിന്‍ ആകാശത്ത്
കതിരോനൊളി വര്‍ണ്ണിതരാക്കിയ
അലരിനു മുകളില്‍ പാറിനടന്നു പൂമ്പാറ
 
ഇതുകണ്ടിട്ട് വമ്പന്‍കരിവണ്ടുകള്‍ ദേഷ്യത്താലെ
ചീറി അടുത്തു കുസുമത്തിനരികില്‍
പേടിച്ചോടി പൂമ്പാറ്റകള്‍ എല്ലാം
പൂങ്കാവിനു വെളിയില്‍
 
ശ്രവണമധുരശബ്ദം നിലച്ച ഭൂമിയില്‍
കിരാത ന്യര്‍ത്തമാടി കിങ്കരന്മമാര്‍
സൂര്യതാപ മേറ്റുവാടി തലകുനിച്ചു
പൂക്കളും പുതു പുലരിക്കായി
 
എസ്.കെ.നിരപ്പത്ത്

പുലരി ന്രുത്തം  (കവിത)- എസ്.കെ.നിരപ്പത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക