Image

സി.എസ്‌.ഐ ജൂബിലി ചര്‍ച്ച്‌ കണ്‍വന്‍ഷന്‍

Published on 04 October, 2013
സി.എസ്‌.ഐ ജൂബിലി ചര്‍ച്ച്‌ കണ്‍വന്‍ഷന്‍
ന്യൂയോര്‍ക്ക്‌വില്ലിസ്റ്റണ്‍ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന സി.എസ്‌.ഐ ജൂബിലി ഇടവകയുടെവാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 11,12,13 തീയതികളില്‍ദേവാലയത്തില്‍വച്ച്‌ നടത്തപ്പെടും.

സുപ്രസിദ്ധ സുവിശേഷ പ്രസംഗകനും, മാര്‍ത്തോമാ സഭയിലെ പ്രഗത്ഭ പട്ടക്കാരനും, ലോംങ്ങ്‌ ഐലന്റ്‌ ഷാലോം മാര്‍ത്തോമ്മാ ഇടവകയിലെവികാരിയുമായ റവ. മാത്യൂ ജോര്‍ജ്ജ്‌ അച്ചനാണ്‌ മൂന്നു ദിവസങ്ങളിലും ദൈവവചന ശുശ്രൂഷ നിര്‍വ്വഹിക്കുന്നത്‌. കണ്‍വന്‍ഷനോടനുബന്ധിച്ച്‌ ജൂബിലി ഇടവകഗായക സംഘത്തിന്റെ ഗാനശുശ്രൂഷയുംഉണ്ടായിരിക്കും.

ഒക്‌ടോബര്‍ 11, വെള്ളി വൈകുന്നേരം 7:00 മണി, 12 ശനി വൈകുന്നേരം 6:30, 13 ഞായര്‍ വൈകുന്നേരം 5:00എന്നീസമയങ്ങളിലാണ്‌ കന്‍വണ്‍ഷന്‍ നടത്തപ്പെടുന്നത്‌.ഇടവകയുടെവിലാസം: 147 കാംപ്‌ബല്‍ അവന്യൂ, വില്ലിസ്റ്റണ്‍ പാര്‍ക്ക്‌, ന്യൂയോര്‍ക്ക്‌. പ്രസ്‌തുതയോഗങ്ങളില്‍ഏവരുടെയും പ്രാര്‍ത്ഥനാ പൂര്‍വ്വമുള്ള സാന്നിദ്ധ്യം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഇടവക വികാരിറവ. സി.എം. ഈപ്പനുമായി ബന്ധപ്പെടാവുന്നതാണ്‌ (516-547-9306)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക