ആലപ്പുഴ ഡി.സി.സി. സംഘടിപ്പിച്ച ചടങ്ങില്‍ ലീലാ മാരേട്ട് പങ്കെടുത്തു
മൊയ്തീന് പുത്തന്‍ചിറPublished on 18 October, 2011
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലാ
കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച പ്രസംഗ മത്സരവും ദേശഭക്തിഗാന മത്സരവും
കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം
ചെയ്തു.
ആലപ്പുഴ ഡി.സി.സി. പ്രസിഡന്റും മുന്‍ എം.എല്‍.എ.യുമായ
എ.എ.ഷുക്കൂറും മറ്റു കോണ്‍ഗ്രസ്സ് നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.
ക്ഷണിക്കപ്പെട്ട അതിഥിയായി ഫൊക്കാന എക്സി. വൈസ് പ്രസിഡന്റ് ലീലാ മാരേട്ടും
പ്രസ്തുത ചടങ്ങില്‍ സന്നിഹിതയായിരുന്നു. മത്സരങ്ങളില്‍ വിവിധ ഹൈസ്കൂളുകളില്‍
നിന്ന് നിരവധി കുട്ടികള്‍ പങ്കെടുത്തു. വിജയികള്‍ക്ക് സമ്മാന ദാനവും തദവസരത്തില്‍
നടന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല