ന്യൂയോര്‍ക്ക് സെന്റ് മേരീസ് പള്ളിയില്‍ മാതാവിന്റെ തിരുനാളും, ഇടവക തിരുനാളും ആഘോഷിച്ചു
ജോയിച്ചന്‍ പുതുക്കുളംPublished on 15 October, 2013
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ
പള്ളിയില്‍ ദൈവമാതാവിന്റെ തിരുനാളും ഇടവക തിരുനാളും ആഘോഷിച്ചു. ഒക്ടോബര്‍ 13-ന്
വൈകുന്നേരം നാലുമണിക്ക് കൊന്തനസ്കാരത്തോടെ തിരുനാള്‍ ആഘോഷങ്ങള്‍ ആരംഭിച്ചു.
തുടര്‍ന്ന് ലദീഞ്ഞ്, പാട്ടുകുര്‍ബാന, കുട്ടികളുടെ ബാന്റുമേളത്തോടുകൂടിയ
പ്രദക്ഷിണം എന്നിവയുണ്ടായിരുന്നു. സ്നേഹവിരുന്നോടുകൂടി ആഘോഷങ്ങള്‍ സമാപിച്ചു.
ജയിംസ് കടവുങ്കല്‍ ആയിരുന്നു പ്രസുദേന്തി. വികാരി ഫാ. ലിഗോറി ജോണ്സണ് ഫിലിപ്സ്
ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി. ഫോട്ടോ: മാത്യു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല