Image

ധാര്‍മികതയുടെ മാധ്യമ സംസ്‌കാരം രൂപപ്പെടണം: മാര്‍ പവ്വത്തില്‍

Published on 21 October, 2013
ധാര്‍മികതയുടെ മാധ്യമ സംസ്‌കാരം രൂപപ്പെടണം:  മാര്‍ പവ്വത്തില്‍
ചങ്ങനാശേരി: ധാര്‍മികതയുടെയും നന്മയുടെയും മാധ്യമ സംസ്‌കാരം സമൂഹത്തില്‍ രൂപപ്പെടണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. സീറോമലബാര്‍ സഭ അല്മായ കമ്മീഷന്‍ മീഡിയാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമ്മേളനം ചങ്ങനാശേരി മീഡിയ വില്ലേജില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവര്‍ത്തനത്തില്‍ ധാര്‍മികതയും സത്യസന്ധതയും നീതിബോധവും പുലരണമെന്നും ഇതിനായി ക്രൈസ്തവ മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും മാര്‍ പവ്വത്തില്‍ ഉദ്‌ബോധിപ്പിച്ചു.

    മാധ്യമങ്ങളുടെ അതിപ്രസരം കിടമത്സരത്തിന് ഇടയാക്കുന്നതായും ഈ കിടമത്സരത്തില്‍ സത്യവും നീതിയും തമസ്‌കരിക്കപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വായനക്കാരും ശ്രോതാക്കളും മാധ്യമങ്ങളെ വിവേചിച്ചറിയുന്നതിനായി കുടുംബങ്ങളിലും വിദ്യാലയങ്ങളിലും മാധ്യമ വിശകലനം അനിവാര്യമാണെന്നും മാര്‍ പവ്വത്തില്‍ അഭിപ്രായപ്പെട്ടു.

    ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സമൂഹത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ കഴിയുന്നത് മാധ്യമങ്ങള്‍ക്കാണെന്നും സഭയുടെ ലക്ഷ്യം സുവിശേഷ ദര്‍ശനങ്ങളുടെ വിനിമയമാണെന്നും മാര്‍ പെരുന്തോട്ടം ഉദ്‌ബോധിപ്പിച്ചു. സമൂഹത്തെ നന്മയുടെ വഴികളിലേക്ക് നയിക്കാന്‍ ഓരോ മാധ്യമ പ്രവര്‍ത്തകനും കടമയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഭ സംവേദക സ്വഭാവമുള്ളതാണ്. വാര്‍ത്തകളുടെ അവതരണം വ്യക്തിജീവിതവുമായി ബന്ധമുള്ളതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍ ആമുഖപ്രഭാഷണം നടത്തി.  ദീപിക എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ പ്രസംഗിച്ചു.   തേക്കിന്‍കാട് ജോസഫ്, ടി. ദേവപ്രസാദ്, ഡോ. ലിജിമോള്‍ പി. ജേക്കബ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.റവ.ഡോ.മാണി പുതിയിടം മോഡറേറ്ററായിരുന്നു. ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ഫാ. ജോസഫ് പാറക്കല്‍, പ്രഫ. ജെ.സി. മാടപ്പാട്ട്, പീറ്റര്‍ കെ. ജോസഫ്, ജെ. കുര്യാക്കോസ്, ജോസുകുട്ടി കുട്ടംപേരൂര്‍, ജയിംസ് പുത്തഞ്ചിറ, ജിമ്മി ഫിലിപ്പ്, ജെ.കുര്യോക്കോസ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ചു.


ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി



ധാര്‍മികതയുടെ മാധ്യമ സംസ്‌കാരം രൂപപ്പെടണം:  മാര്‍ പവ്വത്തില്‍
സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ മീഡിയ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘ ടിപ്പിച്ച സമ്മേളനം ചങ്ങനാശ്ശേരി മീഡിയ വില്ലേജില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പൗവ്വത്തില്‍ ഉദ്ഘാടനം ചെയ്യുന്നു. ജോസുകുട്ടി കുട്ടംപേരൂര്‍, ടി.ദേവപ്രസാദ്, തേക്കിന്‍കാട് ജോസഫ്, ഡോ.ലിജിമോള്‍ പി.ജേക്കബ്, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, അഡ്വ.വി.സി.സെബാസ്റ്റ്യന്‍, റവ.ഡോ.മാണി പുതിയിടം എന്നിവര്‍ സമീപം.
Join WhatsApp News
വിദ്യാധരൻ 2013-10-21 16:09:56
വാർത്തകൾ സൃഷ്ടിക്കുന്നവർ നന്നായാൽ മാധ്യമവും നന്നാവും.  മതം രാഷ്ട്രീയം എന്നിവ കാട്ടികൂട്ടുന്ന കൊപ്രാഞ്ഞങ്ങൾ, കൊല്ല കൊള്ളി വയ്പ്പ്‌ , ബലാൽ സംഗം ഇവയൊക്കെ റിപ്പോർട്ട് ചെയ്യുന്നത് ഒരിക്കലും തെറ്റല്ല. പൊതു ജനങ്ങൾ ചതികുഴികളിൽ വീഴാതിരിക്കുന്നതിനു മാധ്യമങ്ങൾ വഹിക്കുന്ന പങ്കു സ്ലാഗനീയം തന്നെ.  സംസ്ക്കാര സമ്പന്നരും മനുഷ്യ രാശിയുടെ രക്ഷകരും എന്ന് വീമ്പിളക്കി നടക്കുന്ന മത നേതാക്കളും രാഷ്ട്രീയക്കാരും കാട്ടികൂട്ടുന്ന അധാർമികതകൊണ്ട് നാട് മുടിയാതിരിക്ക്ണം എങ്കിൽ മാധ്യമ പ്രവർത്തനം കൂടുതൽ ശക്തമാക്കണം 

Anthappan 2013-10-22 07:22:37
Very good comment by Vidhyaadharan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക