ഡാലസ്: അത്ഭുത പ്രവര്‍ത്തകനായ വി. യൂദാ ശ്ലീഹായുടെ തിരുന്നാളും, ജപമാല മാസാചരണ ഭാഗമായി നടത്തുന്ന 'മാഗ്നിഫിക്കാത്ത് ' മരിയന്‍ മ്യൂസിക്കല്‍ കണ്‍സേര്‍ട്ടും കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഒക്ടോബര്‍ 27 ഞായറാഴ്ച നടക്കും.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയും തുടര്‍ന്ന് പ്രദക്ഷിണവും നടക്കും. വൈകുന്നേരം ആറിനു നടക്കുന്ന 'മാഗ്നിഫിക്കാത്ത് ' മരിയന്‍ കണ്സേര്ട്ടില് സുതിഗീതങ്ങള് ആലപിക്കാന്‍ അന്‍പത് ഗായകര്‍ അണിചേരും. വിശ്വാസികള്‍ ഒന്നുചേര്‍ന്നുള്ള സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.
ഇടവക വികാരി റവ. ഫാ. ജോണ്‍സ്റ്റി തച്ചാറ, തിരുന്നാള്‍ പ്രസുദേന്തിയാകുന്ന ഇര്‍വിംഗ് സെന്റ്. ജൂഡ് വാര്‍ഡ് അംഗങ്ങളും തിരുന്നാളിന് നേതൃത്വം നല്‍കും.