Image

ബിഷപ്പ്‌മൂര്‍ അലൂമിനി അസ്സോസിയേഷന്‍ ഡാലസ്‌ ചാപ്‌റ്റര്‍

ജോയിച്ചന്‍ പുതുക്കുളം Published on 22 October, 2011
ബിഷപ്പ്‌മൂര്‍ അലൂമിനി അസ്സോസിയേഷന്‍ ഡാലസ്‌ ചാപ്‌റ്റര്‍
ന്യൂയോര്‍ക്ക്‌: മദ്ധ്യതിരുവിതാംകൂറിലെ സാംസ്‌ക്കാരിക സിരാകേന്ദ്രമായ മാവേലിക്കരയില്‍ 1964-ല്‍ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ്‌ ബിഷപ്പ്‌മൂര്‍ കോളേജ്‌. സാമൂഹ്യ സാമുദായിക സാംസ്‌ക്കാരിക രാഷ്‌ട്രീയ തലങ്ങളില്‍ അനേകം ഉജ്ജ്വല വ്യക്തിത്വങ്ങളെ സംഭാവന ചെയ്യുവാന്‍ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്‌ സാധിച്ചിട്ടുണ്ട്‌. ഈ കലാലയത്തിലെ മുന്‍കാല വിദ്യാര്‍ത്ഥികള്‍ ലോകമെമ്പാടും എത്തപ്പെടുകയും അവിടെയെല്ലാം സാമൂഹ്യസാംസ്‌ക്കാരിക രംഗങ്ങളില്‍ നേതൃത്വം കൊടുക്കുകയും ചെയ്യുന്നു.

ബിഷപ്പ്‌മൂര്‍ നോര്‍ത്ത്‌ അമേരിക്കന്‍ അലുമിനി അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ഡാലസ്‌ റീജിയണിലുള്ള പ്രവാസികളായ ബിഷപ്പ്‌മൂര്‍ കോളേജ്‌ മുന്‍കാല വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്ന്‌ അലുമിനി അസ്സോസിയേഷന്‍ ഡാലസ്‌ ചാപ്‌റ്റര്‍ സംഘടിപ്പിച്ചു. റവ. അനൂപ്‌ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ രാജു വര്‍ഗീസ്‌, അജു മാത്യു എന്നിവരെ കോര്‍ഡിനേറ്റേഴ്‌സായി തിരഞ്ഞെടുത്തു.

ബിഷപ്പ്‌മൂര്‍ നോര്‍ത്ത്‌ അമേരിക്കന്‍ അലുമിനി അസ്സോസിയേഷന്റെ സെക്രട്ടറി ഐപ്പ്‌. സി. വര്‍ഗീസ്‌ പരിമണം യോഗത്തില്‍ പങ്കെടുക്കുകയും നോര്‍ത്ത്‌ അമേരിക്കന്‍ അലുമിനി അസ്സോസിയേഷന്റെ പ്രസിഡന്റ്‌ റവ. മാത്യു ഇടുക്കിള, വൈസ്‌ പ്രസിഡന്റുമാരായ റവ. ജോസഫ്‌ ശാമുവേല്‍, അലന്‍ ജോണ്‍ ചെന്നിത്തല എന്നിവരുടെ ആശംസകള്‍ അറിയിക്കുകയും ചെയ്‌തു. ബിഷപ്പ്‌മൂര്‍ അലൂമിനി അസ്സോസിയേഷന്‍ ഡാലസ്‌ ചാപ്‌റ്ററിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ റവ. അനൂപ്‌ ജോര്‍ജ്‌(469-231-2320), രാജു വര്‍ഗീസ്‌ (972-571-2977), അജു മാത്യു(214-554-2610) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്‌.
ബിഷപ്പ്‌മൂര്‍ അലൂമിനി അസ്സോസിയേഷന്‍ ഡാലസ്‌ ചാപ്‌റ്റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക