Image

ഐ.പി.സി ഹൂസ്റ്റണിന്റെ പുതിയ ദേവാലയത്തിന്റെ പണി പൂര്‍ത്തിയായി

ജോയ്‌ തുമ്പമണ്‍ Published on 02 November, 2013
ഐ.പി.സി ഹൂസ്റ്റണിന്റെ പുതിയ ദേവാലയത്തിന്റെ പണി പൂര്‍ത്തിയായി
ഹൂസ്റ്റണ്‍: ഇന്ത്യാ പെന്തക്കോസ്‌ത്‌ ദൈവ സഭ ഹൂസ്റ്റണില്‍ പുതുതായി പണികഴിപ്പിച്ച ആരാധനാലയത്തിന്റെ പണി പൂര്‍ത്തിയായി. ആരാധനയും അനുബന്ധ മീറ്റിംഗുകളും അവിടെ ആരംഭിക്കുകയും ചെയ്‌തു.

ഹൂസ്റ്റണ്‍ പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള ഒമ്പത്‌ ഏക്കര്‍ സ്ഥലത്ത്‌ അഞ്ചര മില്യന്‍ ഡോളര്‍ ചെലവു ചെയ്‌ത്‌ പണികഴിപ്പിച്ച മനോഹരമായ ഈ കെട്ടിട സമുച്ചയത്തിന്റെ സവിശേഷതകള്‍ ഏറെയാണ്‌. അത്യാധുനിക രീതിയില്‍ തീയേറ്റര്‍ മാതൃകയില്‍ 1200 പേര്‍ക്ക്‌ ഒരുമിച്ചിരുന്ന്‌ ആരാധിക്കാവുന്ന പ്രധാന ഓഡിറ്റോറിയം, 800 പേര്‍ക്ക്‌ ഇരിക്കാവുന്ന ഫെല്ലോഷിപ്പ്‌ ഹാള്‍. 300-ല്‍പ്പരം കുട്ടികള്‍ക്കിരിക്കാവുന്ന ചില്‍ഡ്രന്‍സ്‌ വര്‍ഷിപ്പ്‌ സെന്‍ട്രല്‍, കോണ്‍ഫറന്‍സ്‌ ഹാളുകള്‍, സണ്‍ഡേ സ്‌കൂള്‍ മുറികള്‍, ഓഫീസ്‌ മുറികള്‍ തുടങ്ങിയ സൗകര്യങ്ങളുള്ള ഈ ആരാധനാലയത്തിനു 42000 ചതുരശ്ര അടി വലിപ്പമുണ്ട്‌.

ലെയ്‌ക്‌ വ്യൂങ്ങ്‌ ചര്‍ച്ചിന്റെ മാതൃകയിലുള്ള സൗണ്ട്‌ സിസ്റ്റം, സ്റ്റേഡിയത്തിന്റെ നിലവാരമുള്ള രണ്ട്‌ യവനികകള്‍ തുടങ്ങിയ യുവജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലാണ്‌.

ഹൂസ്റ്റണ്‍ ഡൗണ്‍ ടൗണില്‍ നിന്ന്‌ പത്തുമൈല്‍ തെക്കായി പ്രധാന ഹൈവേകളായ 288, സാം ഹൂസ്റ്റണ്‍ പാര്‍ക്ക്‌ വെ തുടങ്ങിയവയുടെ പാതയോരത്താണ്‌ ഈ കെട്ടിട സമുച്ചയം സ്ഥിതിചെയ്യുന്നത്‌. വിലാസം: 4660 സൗത്ത്‌ സാം ഹൂസ്റ്റണ്‍ പാര്‍ക്ക്‌ വെ, (4660 South Sam Huston Parkway) ഹൂസ്റ്റണ്‍ 77048.

ഇവിടെ പാസ്റ്റര്‍ ഷാജി ഡാനിയേല്‍, പാസ്റ്റര്‍ ജയ്‌സണ്‍ ജെയിംസ്‌ എന്നിവര്‍ ശുശ്രൂഷിക്കുന്നു.
ഐ.പി.സി ഹൂസ്റ്റണിന്റെ പുതിയ ദേവാലയത്തിന്റെ പണി പൂര്‍ത്തിയായി
Join WhatsApp News
വയലാർ 2013-11-04 05:11:36
"സ്വർഗ്ഗം മറ്റൊരു ദേശത്താണെന്ന്  വിശ്വസിക്കുന്നവരെ 
വെറുതെ വിശ്വസിക്കുന്നവരെ 
ഇവിടെ തന്നെ സ്വർഗ്ഗവും നരകവും ....."


Dasattan 2013-11-04 21:31:29
Dear Vayalar ,
There is heaven above  and a hell
One day you will realize sooner or later 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക