Image

പാസ്‌പോര്‍ട്ട്, വിസ അപേക്ഷകര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം

പി.പി.ചെറിയാന്‍ Published on 07 November, 2013
പാസ്‌പോര്‍ട്ട്, വിസ അപേക്ഷകര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം
ഡാളസ് : ഇന്ത്യന്‍ - അമേരിക്കന്‍ പാസ്‌പോര്‍ട്ടുകള്‍, ഇന്ത്യന്‍ വിസ, ഒ.സി.ഐ കാര്‍ഡ് തുടങ്ങിയ ലഭിക്കുന്നതിന് അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ അശ്രദ്ധ മൂലം സാധാരണ സംഭവിക്കുന്ന തെറ്റുകള്‍ ഇവ ലഭിക്കുന്നതിനുള്ള കാലതാമസം വര്‍ദ്ധിപ്പിക്കുകയും, കൂടുതല്‍ പണം ചിലവഴിക്കേണ്ടി വരികയും ചെയ്യുന്ന നിരവധി സംഭവങ്ങളാണ് ഇന്ത്യക്കാരില്‍ നിന്നും, പ്രത്യേകിച്ച് മലയാളികളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ കാലാവധി അവസാനിക്കുന്ന തിയ്യതി പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതും, കാലാവധി അവസാനിക്കുന്നതിന് മൂന്ന് മാസമെങ്കിലും മുമ്പ് പുതുക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതുമാണ്.
യു. എസ്സ്. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ യാതൊരു കാരണവശാലും ഇനിഷ്യല്‍സ് ഉപയോഗിക്കരുത്.

യു.എസ് പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ക്ക് സര്‍നെയിം (SURNAME), ലാസ്റ്റ് നെയിം (LASTNAME), മെയ്ഡന്‍ നെയിം (MAIDENNAME), ഫസ്റ്റ് നെയിം (FIRSTNAME), ഗിവണ്‍ നെയിം (GIVEN NAME), എന്നിവയെ കുറിച്ചു വ്യക്തമായ ധാരണ ഉണ്ടായിരിക്കേണ്ടതാണ്. ആദ്യമായി പേനാ കൊണ്ട് അപേക്ഷ പൂര്‍ണ്ണമായും പൂരിപ്പിച്ച് എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമായിരിക്കണം ഓണ്‍ലൈനിലുള്ള അപേക്ഷ പൂരിപ്പിക്കേണ്ടത്.

യു.എസ്.പൗരത്വ ഇന്റര്‍വ്യൂവിന് ഹാജരാകുമ്പോള്‍ നിലവിലുള്ള പേര്‍ മാറ്റണമെന്നാഗ്രഹിക്കുന്നവര്‍, ഇന്റര്‍വ്യൂന് ശേഷം ഉടനെ തന്നെ അവിടെവെച്ച് പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. പൗരത്വ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാല്‍ സ്‌പെല്ലിംഗ് ഉള്‍പ്പെടെ എല്ലാ വിവരങ്ങളും ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
യു.എസ്. പൗരത്വ സര്‍ട്ടിഫിക്കറ്റിലോ, പാസ്‌പോര്‍ട്ടിലോ, സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡിലോ പേരില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ എല്ലാം ഒരു പോലെ ആക്കുന്നതിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട് കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കേണ്ടതാണ്. ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ഉണ്ടാകുന്ന കാലതാമസം ഇതുമൂലം ഒഴിവാക്കുവാന്‍ സാധിക്കും.

യു.എസ്സ് പൗരത്വ സര്‍ട്ടിഫിക്കറ്റ് ഭദ്രമായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. നഷ്ടപ്പെട്ടാല്‍ വീണ്ടും ലഭിക്കുന്നതിനുള്ള കടമ്പകള്‍ നിരവധിയാണെന്ന് മാത്രമല്ല, കാലതാമസവും, വലിയ ഫീസും നല്‍കേണ്ടിവരും.

യു.എസ്. പൗരത്വം ലഭിച്ചു കഴിഞ്ഞാല്‍ കൈവശമുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സമര്‍പ്പിച്ചു കേന്‍സല്‍ ചെയ്യുകയും, റദ്ദാക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്യേണ്ടതാണ്. യാതൊരു കാരണവശാലും കാന്‍സല്‍ ചെയ്ത പാസ്‌പോര്‍ട്ട് നഷ്ടപ്പെടുത്തരുത്. ഇന്ത്യയിലേക്ക് ടൂറിസ്റ്റ് വിസ ലഭിക്കുന്നതിനും, കോണ്‍സുലേറ്റില്‍ നിന്നും ഒ.സി.ഐ. കാര്‍ഡ് ലഭിക്കുന്നതിനും ഇത് അത്യാവശ്യമാണ്.

അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യന്‍ക്കാര്‍ വിദേശത്തേക്ക് യാത്ര ചെയ്യുമ്പോള്‍ അമേരിക്കന്‍ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പു ചെയ്തിരിക്കുന്ന വിസയും, അവസാനമായി കാന്‍സല്‍ ചെയ്ത ഇന്ത്യന്‍ പാസ്‌പോര്‍ട്ടും, ഒ.സി.ഐ. കാര്‍ഡും കൈവശം ഉണ്ടായിരിക്കേണ്ടത് യാത്ര ക്ലേശങ്ങള്‍ ഒഴിവാക്കുവാന്‍ ഉപകരിക്കും.

അമേരിക്കയിലെ സാമൂഹ്യ-സാംസ്‌ക്കാരിക സംഘടനകള്‍ ഈ വിഷയങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള സെമിനാറുകള്‍ സംഘടിപ്പിക്കുന്നത് വളരെ സഹായകരമായിരിക്കും. നിസ്സാര നിര്‍ദ്ദേശങ്ങള്‍പോലും പാലിക്കപ്പെടാതിരിക്കുന്നത് യാത്ര ക്ലേശങ്ങള്‍ വര്‍ദ്ധപ്പിക്കുമെന്നതില്‍ രണ്ടുപക്ഷമില്ല.

പാസ്‌പോര്‍ട്ട്, വിസ അപേക്ഷകര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം
Join WhatsApp News
Varughese Mathew 2013-11-07 01:17:32
I am an American passport holder of Indian origin. When traveling to India or abroad , I carry American passport with visa stamped on it and OCI card. Why I have to carry a cancelled Indian passport? Nobody asked me this.
A fired honest Indian immigration officer 2013-11-07 05:10:47
ചിലപ്പോൾ നാട്ടിൽ പോയിട്ട് തിരിച്ചു വരുമ്പോൾ അമേരിക്കാര്  കേറ്റിയില്ലങ്കിൽ തിരിച്ചു ഇന്ത്യക്ക് ചെന്നാൽ കുറച്ചു നാളത്തേക്ക് അവിടെ താമസിക്കും. അഥവാ അതിനും പറ്റിയില്ലെങ്കിൽ ത്രിശങ്കു സ്വർഗ്ഗത്തിൽ പോയി താമസിക്കാം അതിനാണ് അമേരിക്കാൻ പാസ്പോർട്ട് , ക്യാൻസൽ ചെയ്യത ഇന്ത്യൻ പാസ്പോര്ട്ട്  ഓസിഐ കാര്ഡ് എന്നിവ.  കൂടാതെ പണ്ടത്തെ പോലെ എമിഗ്രേഷനിൽ നിൽക്കുന്നവർക്ക് കിട്ട പോരുവ ഒന്നും ഇല്ല .അതുകൊണ്ട് അവർക്ക് വേണ്ടി ഇന്ത്യാ ഗവ്ന്മേന്റ്റ് ഒരു ഒത്താശ ചെയ്യുത് കൊടുത്തുതാണ് ക്യാൻസൽ ചെയ്യത ഇന്ത്യൻ പാസ്പോര്ട്ട് കൊണ്ട് നടക്കണം എന്ന് പറയുന്നത്. നിങ്ങൾ അവര് എയെര്പോര്ട്ടിൽ ചെല്ലുമ്പോൾ അവര് ചോദിക്കും "നിങ്ങൾ എവിടുത്തു കാരനാണ് എന്ന്  നിങ്ങൾ പറയും ഞാൻ അമേരിക്കൻ ആണെന്ന് അപ്പോൾ അവര് പറയും കണ്ടിട്ട് ശ്രീലങ്കൻ പുലിയെ പുലിയെ പോലെ ഉണ്ടെന്നു അപ്പോൾ നിങ്ങൾ വാശിയിൽ പറയും അല്ല ഞാൻ തീർച്ചയായും ഇന്ദ്യാക്കാരനാനെന്നു അങ്ങനെ ആകെ പ്രശ്നം ആകും . അപ്പോൾ അവൻ ചോതിക്കും ക്യാൻസൽ ചെയ്യാത ഇന്ത്യൻ പാസ്പോര്ട്ട് കൊണ്ടുവന്നിട്ടുണ്ടോ എന്ന് . നിങ്ങൾ തപ്പി നോക്കിയിട്ട് പറയും മറന്നു പോയി അപ്പോൾ അവൻ പറയും പറ്റില്ല ഇങ്ങോട്ട് കേറാൻ പറ്റില്ല ഉടനെ നിങ്ങൾ ഔര് അമ്പതു ഡോളർ അമേരിക്കൻ പാസ്പോർട്ടിൽ വച്ച് കൊടുത്തിട്ട് പറയണം സാറേ സംഗതി അതിൽ ഉണ്ട് എന്ന് പിന്നെ എല്ലാം ശുഭം. അതുകൊണ്ട് ക്യാൻസൽ ചെയ്യത ഡെത്ത് സര്ട്ടിഫിക്കറ്റ് വരെ കൂടെ കൊണ്ടുപൊക്കോ ചേട്ടാ

george 2013-11-07 07:31:39
What is the purpose of carrying a cancelled Indian Passport? To prove you were an Indian? Why the consulate ask for cancelled passport every time?.
Varughese Mathew 2013-11-07 07:54:14
Thanks to my friend, the former immigration officer, for explaining the need of carrying a cancelled Indian Passport while going to Kerala. But I am never going to carry too many things, like a cancelled passport , when I travel to India. If any stupid officer stop me for this reason, I may not give the green American dollar, for which I worked hard, rather I will give the officer something special that he will never forget in his life.
Varughese Mathew, Philadelphia.
Anthappan 2013-11-07 09:57:32
Immigration officer is probably fired for bribing and at least honest in telling what exactly is going on in Indian airports. Thank you for taking us to the underworld of the immigration in airport. You are satirical and hilarious.
Jack Daniel 2013-11-07 10:14:39
പച്ച ഡോളറിന് വേണ്ടി അതികം കഷ്ട പെടരുത് ചേട്ടാ. അതുപോലെ അത് അതികം നെഞ്ചോടു ചേര്ത്തു പിടിക്കുകയും അരുത്. കാരണം ഹദയ സ്തംഭനം ഉണ്ടാകും. ഇന്ത്യക്ക് പോകുമ്പോൾ ഒസി ഐ കാര്ഡും മരണ സര്ട്ടിഫിക്കറ്റും ഒരു ബോട്ടിൽ ജാക്ക് ദാനിയേലും എടുത്തുകൊല്ലുക. അല്പം അടിച്ചു കിറുങ്ങി തെമ്മാടി കുഴിയിൽ സുഖമായി ഉറങ്ങാം
andrews 2013-11-14 11:38:16
page 1 of US passport clearly states under place of birth as India. Isn't that a clear documentation that the passport holder was born in India?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക