Image

ട്രെയിന്‍ ചിത്രങ്ങള്‍ (കവിത: ഗീതാ രാജന്‍)

Published on 13 November, 2013
ട്രെയിന്‍ ചിത്രങ്ങള്‍ (കവിത: ഗീതാ രാജന്‍)
ഓര്‍മയിലെ പുലര്‍ച്ചകളില്‍
ചുറ്റി തിരിയുന്നുണ്ട്‌
ബോഗിയിലെ ഇടവഴികള്‍!
വറ്റി വരണ്ട മഞ്ഞ വെളിച്ചത്തില്‍
പറ്റിപ്പിടിച്ചിരിക്കുന്നുണ്ട്‌
ചില പ്രതീക്ഷകള്‍!
നെടുവീര്‍പ്പുകളുടെ ചൂളം വിളിയില്‍
പുറം തള്ളുന്നുണ്ട്‌ ചില കത്തിരുപ്പുകള്‍!

മൗനത്തിന്റെ പാളങ്ങള്‍
മുറിച്ചു കടക്കുന്നുണ്ടത്രെ
പതുങ്ങികിടക്കും ചില നോട്ടങ്ങള്‍!
ആകാശത്തിലെക്കെന്നവണ്ണം
കുതിച്ചു ചാടുന്നുണ്ടത്രേ
ചില അതിമോഹങ്ങള്‍!!
തലകീഴായ്‌ തൂങ്ങും ചോദ്യചിഹ്നമായ്‌
വിളക്കി ചേര്‍ക്കുന്നുണ്ടത്രെ
ചില കണ്ണികള്‍!!

ലോകത്തിന്റെ ആദ്യ വീടായി
ജീവിതം കുറിക്കുന്നുണ്ടാകും ചിലര്‍
ഭൂമിയിലെ അവസാന വീടായി
കടന്നുപോകുന്നുണ്ടാകും ചിലര്‌!!

അപ്പോഴും
പലദിക്കില്‍ പായും മനസുകളില്‍
പണിയുന്നുണ്ടാകും ചിലര്‍
ഭാരങ്ങളൊക്കെ കയറ്റി അയക്കുവാന്‍
ആകാശ ഗോപുരത്തിലേക്ക്‌
ജീവന്‍ തുടിക്കും ഒരു റെയില്‍വേ പാളം....!!
ട്രെയിന്‍ ചിത്രങ്ങള്‍ (കവിത: ഗീതാ രാജന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക