ന്യൂയോര്‍ക്ക്: ഒക്ടോബര്‍ 28, 29, 30 തിയ്യതികളില്‍ ന്യൂജെഴ്സിയിലെ
സോമെര്‍സെറ്റില്‍ അരങ്ങേറുന്ന ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത്
അമേരിക്കയുടെ കോണ്‍ഫറന്‍സിന് ഫെഡറേഷന് ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍
നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ ആശംസകള്‍ അറിയിച്ചു.
മാധ്യമലോകത്തെ
പ്രഗത്ഭര്‍ ഒത്തുകൂടുന്ന ഈ സമ്മേളനത്തിന് ധാര്‍മ്മിക പിന്തുണ നല്‍കുന്നതോടൊപ്പം
എല്ലാ വിജയാശംസകളും നേരുന്നു എന്ന് പ്രസിഡന്റ് ജി.കെ. പിള്ള, ജനറല്‍ സെക്രട്ടറി
ബോബി ജേക്കബ്ബ്, ട്രഷറര്‍ ഷാജി ജോണ്‍ എന്നിവര്‍ ഒരു സംയുക്ത പ്രത്രപ്രസ്ഥാവനയില്
അറിയിച്ചു.