Image

സിനിമാ സെമിനാര്‍: സംവിധായകന്‍ ആര്‍. ശരത് പങ്കെടുക്കും

ജോര്‍ജ് തുമ്പയില്‍ Published on 25 October, 2011
സിനിമാ സെമിനാര്‍: സംവിധായകന്‍ ആര്‍. ശരത് പങ്കെടുക്കും
ന്യൂയോര്‍ക്ക് : സിനിമാ സംവിധായകന്‍ ആര്‍.ശരത് പ്രസ് ക്ലബ് ദേശീയ കോണ്‍ഫറന്‍സിലെ സെമിനാറില്‍ പങ്കെടുത്ത് സിനിമ പൈറസിയെപ്പറ്റി സംസാരിക്കും. ഒക്ടോബര്‍ 29 ശനിയാഴ്ച 2 മണിക്ക് നടക്കുന്ന സിനിമാസെമിനാറിന് നടന്‍ തമ്പിആന്റണി, സിബി ഡേവിഡ് എന്നിവരും നേതൃത്വം നല്‍കും.

ജേക്കബ് റോയിയാണ്, കാനഡ/വാഷിങ്ടണ്‍ ഡി.സി.ചാപ്റ്ററുകള്‍ ഹോസ്റ്റ് ചെയ്യുന്ന ഈ സെഷന്റെ മോഡറേറ്റര്‍. പൈറസിക്കെതിരായി പലതലങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രോജക്ടുകളെപ്പറ്റി നടന്‍ തമ്പി ആന്റണി സംസാരിക്കും.

ന്യൂജേഴ്‌സിയില്‍ സമാപിച്ച ഇന്‍ഡിപെന്‍ഡന്റ് സൗത്ത് ഏഷ്യന്‍ സിനി ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിന് കൂടിയാണ് ആര്‍.ശരത് എത്തിയത്.

തികഞ്ഞ പത്രപ്രവര്‍ത്തകന്‍ കൂടിയായ ആര്‍.ശരതിനെ ദേശീയ കൊണ്‍ഫറന്‍സില്‍ പങ്കെടുപ്പിക്കുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കണ്‍വന്‍ഷന്‍ കണ്‍വീനര്‍ മധു രാജന്‍ കൊട്ടാരക്കര പറഞ്ഞു.
സിനിമാ സെമിനാര്‍: സംവിധായകന്‍ ആര്‍. ശരത് പങ്കെടുക്കും
സംവിധായകന്‍ ആര്‍.ശരത്
സിനിമാ സെമിനാര്‍: സംവിധായകന്‍ ആര്‍. ശരത് പങ്കെടുക്കും
തമ്പി ആന്റണി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക