Image

വ്യാജ സത്യവാങ്‌മൂലം: മന്ത്രി ഗണേഷ്‌ കുമാറിന്‌ കോടതി നോട്ടീസ്‌

Published on 26 October, 2011
വ്യാജ സത്യവാങ്‌മൂലം: മന്ത്രി ഗണേഷ്‌ കുമാറിന്‌ കോടതി നോട്ടീസ്‌
പുനലൂര്‍: തെരഞ്ഞെടുപ്പ്‌ വേളയില്‍ വ്യാജ സത്യവാങ്‌മൂലം നല്‍കിയെന്നാരോപിച്ച്‌ നല്‍കിയ പരാതിയില്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നേരിട്ടു ഹാജരാകാന്‍ കോടതി ഉത്തരവ്‌. എഎഐവൈഎഫ്‌ തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റ്‌ പി.കെ. രാജുവാണ്‌ ഹര്‍ജി നല്‍കിയത്‌. മുന്‍ തിരഞ്ഞെടുപ്പുകളില്‍ നാമനിര്‍ദേശികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്‌മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യതയായി ബികോം ബിരുദധാരി എന്നു ചേര്‍ത്തിരുന്ന ഗണേഷ്‌കുമാര്‍ 2011ല്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ ബികോം പൂര്‍ത്തിയാക്കി എന്നു മാത്രമാണു പറഞ്ഞിരിക്കുന്നത്‌. ഇതു തെറ്റിധരിപ്പിക്കുന്നതും സത്യപ്രതിജ്‌ഞാ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

പരാതി പ്രഥമദൃഷ്‌ട്യാ നിലനില്‍ക്കുന്നതാണെന്നു വിലയിരുത്തിയ കോടതി ഫയലില്‍ സ്വീകരിക്കുകയും ഡിസംബര്‍ 14നു മന്ത്രി ഹാജരായി വിചാരണ നേരിടണമെന്ന്‌ പുനലൂര്‍ മജിസ്‌ട്രേട്ട്‌ കോടതി ഉത്തരവിട്ടു.

ഇതിനിടെ ഹര്‍ജിക്കാരനായ പി.കെ. രാജുവിനെ കോടതി പരിസരത്ത്‌ മന്ത്രിയുടെ സഹായികള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന കേസും ഇതോടൊപ്പം കോടതി പരിഗണിക്കുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക