Image

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ചില യാഥാര്‍ത്ഥ്യങ്ങളും- ടോം ജോസ് തടിയംപാട്

ടോം ജോസ് തടിയംപാട്, ലിവര്‍പൂള്‍ യു.കെ. Published on 28 November, 2013
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ചില യാഥാര്‍ത്ഥ്യങ്ങളും- ടോം ജോസ് തടിയംപാട്
കേരളത്തിലെമ്പാടും പ്രത്യേകിച്ചു കേരളത്തിലെ മലയോര ങ്ങളില്‍ നിന്നുള്ള എല്ലാ മനുഷ്യരുടെയും തലയ്ക്ക് മീതെ തൂങ്ങി നില്‍ക്കുന്ന ഡെമോക്ലെറ്റസിന്റെ വാളായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മാറിയിട്ടുണ്ട് എന്നുള്ളതില്‍ സംശയമില്ല. കഴിഞ്ഞ ഞായറാഴ്ച ലിവര്‍പൂളിലെ ഫസാര്‍കെര്‍ലി യില്‍ താമസിക്കുന്ന ജോഫിയുടെ കുട്ടിയുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് ചെന്നപ്പോള്‍ അവിടെ കൂടിയ മലയാളികളില്‍ ബഹുഭൂരിപക്ഷം അവരുടെ ആശങ്കകള്‍ പങ്കു വയ്ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു അതില്‍ പൂഞ്ഞാറില്‍ നിന്നും ESA (ecologically  sensitive area) ഏരിയില്‍ നിന്ന് വരുന്ന പ്രിന്‍സ് വളരെ വികാരത്തോടു കൂടി പറഞ്ഞു ഞങ്ങള്‍ അപ്പന്‍ അപ്പൂപ്പന്‍മാരായി താമസിക്കുന്ന സ്ഥലത്ത് നിന്നും ഞങ്ങളെ ഒഴിവാക്കിയിട്ട് ഇവിടെ ഒരു പ്രകൃതിയും സംരക്ഷിക്കേണ്ട. അപ്പോള്‍ മറ്റു പലരും പറഞ്ഞു നമുക്ക് പ്രകൃതിയും വെള്ളവും ഇല്ലാതെ ജീവിക്കാന്‍ പറ്റുമോ അങ്ങനെ ആ ചര്‍ച്ച അങ്ങ് നീണ്ടുപോയി. ഈ പറഞ്ഞത് ഞാന്‍ അടങ്ങുന് ലോകത്ത് അങ്ങോളം ഇങ്ങോളം ഉള്ള മലയാളികളുടെ മാനസിക വൃഥയാണ്.

ഇക്കഴിഞ്ഞ ദിവസം ആണ് എനിക്ക് ഈ റിപ്പോര്‍ട്ട് ഏകദേശം ഒന്ന് വായിച്ചുതീര്‍ക്കാന്‍ കഴിഞ്ഞത്. ഈ റിപ്പോര്‍ട്ട് ഇതേ പടി നടപ്പില്‍ ആക്കിയാല്‍ ഉണ്ടാകാന്‍ പോകുന്ന ദുരന്തം ചെറുതല്ല ESA de marcation നടന്നാല്‍ പിന്നീട് ഈ സ്ഥലങ്ങള്‍ എല്ലാം 1986 ലെ ഫോറസ്റ്റ് കണ്‍സേര്‍വന്‍സി ആക്ട് അനുസരിച്ച് കൈകാര്യം ചെയ്യാന്‍ പോകുന്നത്. അതിന്റെ ഏറ്റവും വലിയ ദുരന്തം ഭൂമി കൈമാറ്റം നടക്കില്ല എന്നുള്ളതാണ്. അതിലൂടെ ഭൂമിയുടെ അവകാസം തന്നെ ഇല്ലാതാകും എന്നത് വളരെ വസ്തുത തന്നെയാണ്. കാരണം ഭൂമി കൈമാറ്റം heritage അടിസ്ഥാനത്തില്‍ മാത്രമേ നടക്കൂ. അതുപോലെ മറ്റൊരു വലിയതെറ്റ് എന്ന് പറയുന്നത് 100 ആളുകളില്‍ കൂടുതല്‍ ഒരു ചതുരക്ര കിലോമീറ്ററില്‍ താമസിക്കുന്നുണ്ട് എങ്കില്‍ അത് ESAയില്‍ പെടുന്നില്ല എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 100 ല്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് മാത്രം അല്ല ഇതിനു കസ്തൂരിരംഗന്‍ ഉപയോഗിച്ചിരിക്കുന്ന കണക്കുകള്‍ 2001 ലെ സെന്‍സസില്‍ നിന്നും എടുത്തിരിക്കുന്നതാണ് അതും അംഗീകരിക്കാന്‍ കഴിയുന്നതല്ല.

ഇനി ESA തന്നെ പലതായി തിരിച്ചിട്ടുണ്ട് അതില്‍ ഏറ്റവും സെന്‍സിറ്റീവ് ഏരിയയോട് അടുത്ത് താമസിക്കുന്ന ആളുകള്‍ വീട്ടില്‍ മണ്ണെണ്ണ പോലും സൂക്ഷിക്കാന്‍ പാടില്ല. കാട്ട് മൃഗങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ശബ്ദം ഉണ്ടാകാവുന്ന ഒരു പ്രവൃത്തിയും ചെയ്യാന്‍ പാടില്ല എന്ന് പറയുന്നു. ഇതൊന്നും പ്രായോഗികമായി നടക്കുന്ന കാര്യങ്ങള്‍ ആണ് എന്ന് തോന്നുന്നില്ല അത് മാത്രം അല്ല ഈ പ്രദേശത്തു അതിനു ചുറ്റും ഉള്ള പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ആളുകള്‍ എന്ത് പ്രവര്‍ത്തി ചെയ്യണമെങ്കിലും ഫോറസ്റ്റ്, പരിസ്ഥിതി ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ക്ലിയറന്‍സ് വാങ്ങി ഇരിക്കണം. തന്നെയുമല്ല എല്ലാ ജോലികളിലും അവരുടെ മോണിറ്ററിംഗ് ഉണ്ടായിരിക്കും. ഇത് കടുത്ത കൈകൂലിയിലേക്കും നൂലാമാലകളിലേക്കും പാവപ്പെട്ട മനുഷ്യരെ തള്ളിവിടുന്ന അവസ്ഥ സംജാതമാകും. അതുമാത്രമല്ല ഇത് കുടിയേറ്റ കാലത്തെ ഫോറസ്റ്റ്, പോലീസ് ഭീകരതയിലേക്ക് ഉള്ള ഒരു തിരിച്ചു പോക്കിന് വഴിയൊരുക്കും മറ്റൊരു പ്രശ്‌നം റെഡ് കാറ്റഗറി വ്യവസായങ്ങള്‍ പാടില്ല എന്നാണ്. എന്നാല്‍ ഇതിനെ കേരള, കര്‍ണ്ണാടക, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. നടപ്പിലാക്കാന്‍ കഴിയില്ല എന്ന് കമ്മീഷനെ അറിയിച്ചിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതുകൊണ്ട് അത് ഒരു പ്രശ്‌നം ആയി വരാന്‍ സാധ്യതയില്ല.

മറ്റൊരു വലിയ പ്രശ്‌നം പാറപൊട്ടിക്കലും, മണല്‍ വാരലും പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ഇത് പ്രത്യക്ഷത്തില്‍ എന്താണ് പ്രശ്‌നം എന്ന് തോന്നിയാലും വലിയ അളവില്‍ പാറപൊട്ടിക്കലും മണല്‍വാരലും നടന്നില്ലെങ്കില്‍ വികസനം എന്ന് പറയുന്നത് അന്യമായി തീരും സാധാരണക്കാരന് ഒരു വീട് വയ്ക്കാന്‍ പോലും പാട് പെടേണ്ടി വരും എന്നുള്ളത് കൊണ്ട് അതിനെയും നമുക്ക് പൂര്‍ണ്ണമായി അംഗീകരിക്കാന്‍ കഴിയില്ല എന്നാല്‍ ഇതിനു ഒരു നിയന്ത്രണം അനിവാര്യം ആണ് എന്ന് പറയാതിരിക്കാന്‍ കഴിയില്ല.

ഇതൊക്കെ ആണെങ്കിലും ഈ റിപ്പോര്‍ട്ട് തള്ളിക്കളയണം എന്നവാദം പ്രായോഗികം ആണ് എന്ന് പറയാന്‍ കഴിയില്ല കാരണം ഇത് ആറു സംസ്ഥാനങ്ങളില്‍ ആയി 164280 കിലോമീറ്റര്‍ ചതുരക്ര കിലോമീറ്ററില്‍ കിടക്കുന്ന വിഷയം ആണ് ഇതില്‍ തന്നെ 59940 ചതുരശ്ര കിലോമീറ്റര്‍ ഇഎസ്എയില്‍ പെടുന്നു. 5 കോടി മനുഷ്യര്‍ ഇഎസ്എയ്ക്ക് അകത്തു ജീവിക്കുമ്പോള്‍ ഈ പശ്ചിമഘട്ടത്തിന്റെ തണലില്‍ ജീവിക്കുന്ന 24.5 കോടി മനുഷ്യരുടെ നിലനില്‍പ്പിന്റെ പ്രശ്‌നവും കൂടിയാണിത്. അത് മാത്രമല്ല ഈ 24.5 കോടിയുടെ പ്രശ്‌നം എന്ന് പറഞ്ഞാല്‍ അത് ഇന്ത്യയിലെ മുഴുവന്‍ മനുഷ്യരും ആയി ബന്ധപ്പെട്ടു നില്‍ക്കുന്നു. അതിനു ഉപരിയായി കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെ ഉള്ള പ്രശ്‌നങ്ങള്‍ എന്ന് ലോകം സജീവമായി ചര്‍ച്ച ചെയ്യുന്ന കാലം ആണ് ഇംഗ്ലണ്ടില്‍ ഈ അടുത്ത കാലത്ത്  പഴകിയ വണ്ടികള്‍ തിരിച്ചു കൊടുത്താല്‍ പുതിയ വണ്ടി വാങ്ങുന്നവര്‍ക്ക് 2000 പൗണ്ട് സര്‍ക്കാര്‍ കൊടുക്കുന്ന ഒരു പദ്ധതിയിലൂടെ കഴിയുന്ന അത്രയും ഒമിഷന്‍ കുറയ്ക്കാന് ശ്രമികക്കുന്നു. അതുപോലെ ഇപ്പോള്‍ പരിസ്ഥിതി അനുയോജ്യമായ ബസുകള്‍ നിരത്തില്‍ ഓടാന്‍ തുടങ്ങി അതുപോലെ ഈ അടുത്ത കാലത്ത് പ്രസിദ്ധനായ പത്രപ്രവര്‍ത്തകന്‍ ജോണ്‍ സിംസണ്‍ ബിബിസിയില്‍ അവതരിപ്പിച്ച ഒരു പ്രോഗ്രാമില്‍ കൂടുതലും കാണിച്ചിരുന്നത് കേരളത്തിലെ സ്‌ക്കൂളുകളായിരുന്നു. അദ്ദേഹം പറയുന്നത് കേരളം ഇതിനു മാതൃകയാണ് എന്നാണ് കാരണം ഇന്ത്യയില്‍ തന്നെ കുടുംബാസൂത്രണം ശക്തമായി നടത്തി ജനസംഖ്യ നിയന്ത്രിച്ചു അതിലൂടെ കേരളം പരിസ്ഥിതി സംരക്ഷിക്കുന്നതില്‍ മറ്റു മൂന്നാം ലോക രാജ്യങ്ങള്‍ക്ക് മുന്‍പില്‍ ആണ് എന്നാണ് അദ്ദേഹം ആ പ്രോഗ്രാമിലൂടെ ചൂണ്ടി കാണിച്ചത്.

പുതിയ ESA demarcation വരുമ്പോള്‍ അതില്‍ ഉള്‍പ്പെടുന്ന അഞ്ചുകോടി മനുഷ്യരും എന്നാല്‍ ഈ പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പിനെ നേരിട്ട് ബാധിക്കുന്ന 245 മില്യണ്‍ മനുഷ്യരും നേരിട്ടല്ലാതെ ബാധിക്കുന്ന ഇന്ത്യയിലെ 1.237 ബില്യണ്‍ മനുഷ്യരുടെ പ്രശ്‌നം എന്ന നിലയില്‍ കുറച്ചു കൂടി അവധാനത്തോടെ ഇതിനെ സമീപീക്കേണ്ടതുണ്ട്. ഈ റിപ്പോര്‍ട്ട് തള്ളികളയാന്‍ പറയുന്ന സ്ഥാനത്ത് ജനനിബിഡ പ്രദേശത്തു നിന്നും ഇസ്എ മാറ്റുക അതിനു ചുറ്റും ഉള്ള പ്രദേശത്തെ പത്തു കിലോമീറ്റര്‍ ഉള്ളില്‍ താമസിക്കുന്ന ആളുകള്‍ക്ക് ഉദ്യോഗസ്ഥ ഭീകരതയില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക. റെഡ് കാറ്റഗറിയില്‍പ്പെടുന്ന വ്യവസായങ്ങള്‍ ആയ പാല്‍ പ്രൊസസ് യൂണിറ്റ്, ആശുപത്രികള്‍, കശാപ്പുശാലകള്‍, ടയര്‍ ത്രെഡിംഗ്, മുതലായവയെ തടസ്സപ്പെടുത്താതിരിക്കുക മുതലായ കാര്യങ്ങള്‍ കേന്ദ്രീകരിച് മുന്‍പോട്ടു പോകുന്നത് നന്നാവും എന്ന് തോന്നുന്നു.

ഈ സമരം തുടങ്ങിയപ്പോള്‍ തന്നെ സഭ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായ ചില പ്രസ്താവനകള്‍ സമരത്തിന്റെ തന്നെ ഉദേശ ശുദ്ധിയില്‍ ആശങ്ക ഉളവാക്കുന്ന ആയിരുന്നു വിഷയത്തിന്റെ പ്രാധാന്യം സമൂഹ മനസാക്ഷിയുടെ മുന്‍പില്‍ കൊണ്ട് വരുന്നതിലും ഉച്ചത്തില്‍ പിടി തോമസ് എംപിയ്ക്ക് എതിരെ സംസാരിക്കുന്നു. അദ്ദേഹത്തെ ഞങ്ങള്‍ പിന്തുണക്കില്ല എന്ന് പറയുന്നു. ഫ്രാന്‍സിസ് ജോര്‍ജിനെ ഞങ്ങള്‍ പിന്തുണക്കും എന്ന് പറയുന്നു ഇതൊക്കെ ആളുകളില്‍ ആവശ്യം ഇല്ലാത്ത ആശങ്കകള്‍ രൂപപ്പെടുത്താനെ കഴിഞ്ഞുള്ളൂ. ഇവിടെ ചെയ്യേണ്ടിയിരുന്നത് പിടി തോമസ് ഉള്‍പ്പെടെയുള്ള മുഴുവന്‍ നേതാക്കന്മാരെയും ഈ സമരത്തിനു മുന്‍പില്‍ അണിനിരത്താന്‍ ശ്രമിക്കുകയായിരുന്നു.. ഇതിനു പുറകില്‍ ചില കേരള കോണ്‍ഗ്രസ് കളിയും നടക്കുന്നു എന്ന് സാധാരണക്കാര്‍ക്ക് സംശയിക്കാന്‍ ഇത് കാരണം ആയി.

ഇതിലെ ഇടതുപക്ഷ ഇരട്ടത്താപ്പ് കൂടി ചൂണ്ടികാണിച്ചു കൊണ്ട് നിര്‍ത്താം. മാണി എന്ന മാര്‍ക്‌സിസ്റ്റ് നേതാവ് ജയിലില്‍ നിന്നും വന്നു പ്രസംഗിച്ചത് എന്നെ ജയിലില്‍ കൊണ്ടിടാന്‍ കാരണം പി.ടി.തോമസും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അടങ്ങുന്ന നികൃഷ്ട ജീവികള്‍ ആണ് എന്നാണ്. പൊതുവില്‍ ടിപി ചന്ദ്രശേഖരന്‍ വധവും മണി നടത്തി എന്ന് പറഞ്ഞ കൊലപാതങ്ങളിലൂടെയും മുഖം നഷ്ടപ്പെട്ടു നില്‍ക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് മുഖം നന്നാക്കാന്‍ കിട്ടുന്ന ഒരു അവസരം എന്നാല്‍ ഇവരുടെ ഇരട്ടതാപ്പ് അറിയാന്‍ ഗാഡ്ഗില്‍ നടപ്പില്‍ ആക്കാന്‍ എന്ന് അന്നത്തെ ഗവണ്‍മെന്റ് സമ്മതിച്ചിരുന്നു എന്ന് അതില്‍ പറയുന്നു. അത് മാത്രമല്ല മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പോഷക സംഘടനയായ ശാസ്ത്ര സാഹിത്യ പരിഷത്ത് ഈ റിപ്പോര്‍ട്ട് അതേപടി നടപ്പില്‍ ആക്കണം എന്ന് വാദിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടായ പട്ടിണി അകറ്റാന്‍ ചതുപ്പ് നിലങ്ങള്‍ കൃഷി ചെയ്തു കൂടുതല്‍ ഭക്ഷ്യധാന്യങ്ങല്‍ ഉല്പാദിപ്പിച്ചു രാജിയാതെ രക്ഷിക്കാന്‍ വേണ്ടി പട്ടം താണുപിള്ള സര്‍ക്കാര്‍ കയറ്റിവിട്ട ആളുകള്‍ ആണ് ഇടുക്കിയില്‍ ജീവിക്കുന്നത് ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനം വിഭജിക്കുമ്പോള്‍ ഉടുമ്പുഞ്ചോല താലൂക്ക് തമിഴ്‌നാട്ടില്‍ കൂടി ചേക്കേറാതിരിക്കാന്‍ പണവും സ്ഥലും കൊടുത്തു കുടിയേറ്റിയവര്‍ ആണ് നെടുംകണ്ടത്തുള്ളത് ഇവര്‍ക്കെല്ലാം സ്വന്തം ഭൂമി അന്യമായി തീരുന്നു എന്ന തോന്നല്‍ ഒരു നാടിനെയും സമത്വത്തിലേക്ക് നയിക്കില്ല എന്നുള്ളത് കൊണ്ട് ഈ റിപ്പോര്‍ട്ട് നടപ്പില്‍ ആക്കുന്നതിനു മുന്‍പ് കര്‍ഷകരുടെ എല്ലാ സംശയവും തീര്‍ക്കേണ്ടതുണ്ട്.

ഈ സമരത്തിന്റെ മുന്‍പില്‍ നില്‍ക്കുന്ന രാഷ്ട്രക്കാരോടും സഭ നേതാക്കളോടും ഒന്നു ചോദിക്കട്ടെ. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു കമ്മീഷന്‍ പലപ്രാവശ്യം ഗവണ്‍മെന്റുമായും ഗവണ്‍മെന്റ് അല്ലാത്ത സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും ആയും ഈ റിപ്പോര്‍ട്ടിനെ പറ്റി ചര്‍ച്ച ചെയ്തിട്ടുണ്ട് എന്ന്‌. അന്ന് നിങ്ങള്‍ എവിടെ ആയിരുന്നു, എന്തിനു വേണ്ടി ഇന്ന് പാവം മനുഷ്യരെ റോഡില്‍ ഇറക്കി അതുകൊണ്ട് ഞങ്ങള്‍ പിന്തുണ നല്‍കേണ്ടത് ഈ സമരത്തിന്റെ മുന്‍പില്‍ നില്‍ക്കുന്ന സാധാരണക്കാര്‍ക്കാണ്‌.


കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ചില യാഥാര്‍ത്ഥ്യങ്ങളും- ടോം ജോസ് തടിയംപാട്
Join WhatsApp News
Vinod Rajan 2013-11-29 11:41:32
  •  STONE AGE is one of the greatest land mark of human civilisation.humans used stone to build homes for protect themselves from natural calamities and wild animals and even use stone as their tool for the survival .we bui...See More
  • Vinod Rajan Scientifically there is no relation between rain and forest .we know that while travelling in plane at a height of 10000 feet the temperature display shows as -60 degree in the dash board .so the water vapour get coole...See More
  • Carbon  emissions  are  increasing  every  year  .but  the  temperature  is  steady  after  2004.so  not  so  much relation  between  CO2 and  global  warming  according  to  recent  research and  statistics.Major  areas  of  idukki  and  other  parts  are  rubber  plantation  which  absorbs carbon .The heavy  landslides  occurs  because  of  heavy  rain  concentrated  on  one  particular  area .Man  cant  prevent  natural  phenomenon such  as  earth  quake  sunami  etc .Moreover  most  parts  of  the  earth  were forest  in  the  past  .kuttanand   ,allapuza  and  cochin  are  more ecologically  sensitive  than  idukki and  western  ghats 
Vinod Rajan 2013-11-29 11:44:49
STONE AGE is one of the greatest land mark of human civilisation.humans used stone to build homes for protect themselves from natural calamities and wild animals and even use stone as their tool for the survival .we build idukki dam which is one of the worlds greatest engineering marvel from stone of kruvan and kuritimala .but still kurvan and kurithimala do not hurt by1/10000 th even using stone of them .It is a live witness if you use nature for our progess .Its pathatic in the kasturiragan report not to mine or use any stone which means we have to completely stop our infrastructure projects where stone is the backbone for even a mud house
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക