വി.എസിന്റെ മകന് അരുണ്‍കുമാറിനെ സസ്പെന്‍ഡ് ചെയ്യാന്‍ സാധ്യത
Published on 26 October, 2011
തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകനും ഐ.എച്.ആര്.ഡി
അഡീഷണല്‍ ഡയറക്ടറുമായ വി.എ അരുണ്‍കുമാറിനെ സസ്പെന്‍ഡ് ചെയ്യാന്‍ സാധ്യതയെന്ന്
റിപ്പോര്‍ട്ട്. അരുണിനെ സസ്പെന്‍ഡ് ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പ്
സര്‍ക്കാരിന് ശിപാര്‍ശ ചെയ്തു. സംസ്ഥാന ധനകാര്യ വകുപ്പിന്റേയും എ.ജിയുടേയും
റിപ്പോര്‍ട്ടിലും ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.
ഐ.എച്.ആര്.ഡിയും ഐ.ടി മിഷനും സഹകരിച്ച് ആരംഭിച്ച ഫിനിഷിങ്
സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച തുക ക്രമവിരുദ്ധമായി ചിലവഴിച്ചതിലാണ്
അഴിമതി നടന്നതെന്നാണ് കണ്ടെത്തല്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല