Image

ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ അറിയിച്ച് കോണ്‍സുലേറ്റില്‍

Published on 20 December, 2013
ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ അറിയിച്ച് കോണ്‍സുലേറ്റില്‍
ന്യൂയോര്‍ക്ക്: ഡോ. ദേവയാനി ഖോബ്രഗഡേയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണയുമായി ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാനും ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റുമായ തോമസ് ടി. ഉമ്മന്‍ കോണ്‍സുലേറ്റ് ഓഫീസ് സന്ദര്‍ശിക്കുകയും കോണ്‍സല്‍ ജനറല്‍ ജ്ഞാനേശ്വര്‍ മുലായ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി സ്ഥിതിഗതികളെപ്പറ്റി ദീര്‍ഘമായി സംസാരിക്കുകയും ചെയ്തു.

ഡോ. ദേവയാനി കോണ്‍സുലേറ്റില്‍ നിന്ന് ഇന്ത്യയുടെ യു.എന്നിലെ പെര്‍മനന്റ് മിഷനിലേക്ക് മാറിയതിനാല്‍ അവരെ കാണാന്‍ കഴിഞ്ഞില്ലെന്ന് തോമസ് ടി. ഉമ്മന്‍ പറഞ്ഞു. അവര്‍ക്ക് നല്‍കാനായി കരുതിയിരുന്ന ബൊക്കെ കോണ്‍സല്‍ ജനറലിനെ ഏല്‍പിച്ചു.

ഡോ. ദേവയാനിയുടെ അറസ്റ്റ് ഇന്ത്യയ്ക്കും ഇന്ത്യന്‍ സമൂഹത്തിനും അപമാനകരമാണെന്നതില്‍ തങ്ങള്‍ക്ക് സംശയമില്ലെന്നു തോമസ് ടി. ഉമ്മന്‍ ചൂണ്ടിക്കാട്ടി. വിസ- പാസ്‌പോര്‍ട്ട് കാര്യങ്ങളില്‍ വിഷമതകള്‍ നേരിടുമ്പോള്‍ തങ്ങള്‍ കോണ്‍സുലേറ്റിനെതിരെ പ്രതികരിച്ചിട്ടുണ്ട്. പക്ഷെ ഇതുപോലുള്ള ഘട്ടങ്ങളില്‍ ഒറ്റക്കെട്ടായി ഇന്ത്യയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങളുണ്ടാകും. ഡോ. ദേവയാനിയുടെ പ്രശ്‌നം വന്നപ്പോള്‍ മുതല്‍ അതിനെതിരേ ശബ്ദമുയര്‍ന്നു. വേണ്ടിവന്നാല്‍ പ്രതിക്ഷേധ പ്രകടത്തിനുപോലും ഒരുങ്ങിയതു മലയാളി സമൂഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ സമൂഹം നല്‍കുന്ന പിന്തുണയില്‍ കോണ്‍സല്‍ ജനറല്‍ മുലായ് സംതൃപ്തി പ്രകടിപ്പിച്ചു.

ഏതാനും വര്‍ഷങ്ങളായി ഇന്ത്യയുടെ ഉദ്യോഗസ്ഥരെ ലക്ഷ്യമിടുകയും കേസെടുക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം ന്യൂയോര്‍ക്കില്‍ കാണുന്നുണ്ടെന്നും ഇക്കാര്യം സെനറ്റര്‍ ചക്ക് ഷൂമറുടേയും മറ്റ് അധികൃതരുടേയും ശ്രദ്ധയില്‍പ്പെടുത്തുന്നതാണെന്നും തോമസ് ടി. ഉമ്മന്‍ പറ­ഞ്ഞു.
ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ അറിയിച്ച് കോണ്‍സുലേറ്റില്‍
ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ അറിയിച്ച് കോണ്‍സുലേറ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക