ന്യൂയോര്‍ക്ക്: കേരള സംസ്ഥാന ഭക്ഷ്യ-സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി ടി.എം.
ജേക്കബിന്റെ നിര്യാണത്തില്‍ ഫോമ അനുശോചിച്ചു.
പിറവം, കോതമംഗലം നിയമസഭാ
മണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുള്ള ടി.എം. ജേക്കബ് ഫോമ നേതാക്കളുമായി നല്ല ബന്ധം
പുലര്‍ത്തിയിരുന്നു. വിദ്യാഭ്യാസ, ജലസേചന, സാംസ്കാരിക വകുപ്പ് മന്ത്രി എന്ന
നിലയിലും, ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഭക്ഷ്യ-സിവില്‍സപ്ലൈസ്
മന്ത്രിയായും സ്തുത്യര്‍ഹമായ സേവനമാണ് നടത്തിയിട്ടുള്ളതെന്ന് ഫോമാ നേതാക്കള്‍
അനുസ്മരിച്ചു.
സമര്‍ത്ഥനായ ഭരണാധികാരി, മികച്ച പാര്ലമെന്റേറിയന്,
നിയമസഭയില്‍ വിഷയങ്ങള്‍ ഏറ്റവും നന്നായി പഠിച്ച് മാത്രം അവതരിപ്പിക്കുന്ന
സാമാജികന് എന്ന നിലകളില്‍ വളരെ ശ്രദ്ധേയനായ ഒരു ജനകീയ നേതാവിനേയാണ് കേരളത്തിന്
നഷ്ടമായതെന്ന് ഫോമാ പ്രസിഡന്റ് ജോണ്‍ ഊരാളില്‍ അനുസ്മരിച്ചു.
പ്രീഡിഗ്രി ബോര്‍ഡ്, മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി തുടങ്ങി ഈയിടെ ഒരു
രൂപയ്ക്ക് 25 കിലോ അരി വരെയുള്ള ഒട്ടനവധി ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയ
ടി.എം. ജേക്കബ്, തന്റെ ജന്മനാടായ കൂത്താട്ടുകുളത്തേയും പ്രതിനിധീകരിച്ചിരുന്ന
സാമാജികനായിരുന്നുവെന്ന് ഫോമാ സെക്രട്ടറി ബിനോയി തോമസ് അനുസ്മരിച്ചു.
കേരളം കണ്ട ഏറ്റവും മികച്ച പാര്ലമെന്റേറിയന് എന്ന് എല്ലാവരും
അംഗീകരിക്കുന്ന ടി.എം. ജേക്കബിന്റെ വിയോഗം ജനാധിപത്യ കേരളത്തിന്
തീരാനഷ്ടമാണെന്ന് ഫോമാ ട്രഷറര്‍ ഷാജി എഡ്വേര്‍ഡ് അനുസ്മരിച്ചു.