Image

നവ വൈദീകന്‌ ഷിക്കാഗോ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ അനുമോദനം

ജോയിച്ചന്‍ പുതുക്കുളം Published on 01 November, 2011
നവ വൈദീകന്‌ ഷിക്കാഗോ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ അനുമോദനം
ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തില്‍പ്പെട്ട ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രല്‍ അംഗം സഖറിയാ സ്‌കറിയാ (ഡിജു) ഒക്‌ടോബര്‍ 29-ന്‌ ശനിയാഴ്‌ച ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്തയില്‍ നിന്നും വൈദീകപട്ടം സ്വീകരിച്ചു. തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത സഹകാര്‍മികനായിരുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ കോര്‍എപ്പിസ്‌കോപ്പമാര്‍, വൈദീകര്‍, ശെമ്മാശന്മാര്‍, വൈദീക വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിശ്വാസികളുടെ ഒരു വലിയ കൂട്ടം ആരാധനയില്‍ പങ്കെടുത്തു.

തുടര്‍ന്ന്‌ അഭി. അലക്‌സിയോര്‍ മാര്‍ യൗസേബിയോസ്‌ തിരുമേനിയുടെ അധ്യക്ഷതയില്‍ കൂടിയ അനുമോദന സമ്മേളനം അഭി. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌ തിരുമേനി ഉദ്‌ഘാടനം ചെയ്‌തു. കത്തീഡ്രല്‍ വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ്‌ സ്വാഗതം നേര്‍ന്നു. ഡോ. കുര്യാക്കോസ്‌ തോട്ടുപുറം കോര്‍എപ്പിസ്‌കോപ്പ, ഫാ. സണ്ണി കുന്നേല്‍, ഫാ. നൈനാന്‍ ജോര്‍ജ്‌, ഫാ. ഹാം ജോസഫ്‌, ഫാ. എബി ചാക്കോ, ഡീക്കന്‍ വിജയ്‌ തോമസ്‌, ഡീക്കന്‍ ജോര്‍ജ്‌ പൂവത്തൂര്‍, ഡിയാനാ ജോസഫ്‌, സ്റ്റീവന്‍ ജോണ്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന്‌ പ്രസംഗിച്ചു. കുടുംബാംഗങ്ങള്‍ക്കുവേണ്ടി ജോസ്‌ വര്‍ഗീസും, ഡിനു സ്‌കറിയയും ചേര്‍ന്ന്‌ കൃതജ്ഞത രേഖപ്പെടുത്തി.

കത്തീഡ്രലിന്റെ വകയായി നവാഭിഷിക്തനായ ഡിജു അച്ചന്‌ പി.സി. വര്‍ഗീസ്‌, ഏബ്രഹാം വര്‍ക്കി, യോഹന്നാന്‍ വര്‍ഗീസ്‌ എന്നിവര്‍ ചേര്‍ന്ന്‌ പാരിതോഷികങ്ങള്‍ നല്‍കി. ചെങ്ങന്നൂര്‍ ചാരുംമൂട്ടില്‍ കാപ്പിയില്‍ തോമസിന്റേയും, മറിയാമ്മയുടേയും മകനാണ്‌ നവ വൈദീകന്‍. സഹധര്‍മ്മിണി ഷെര്‍ളി പുത്തന്‍കാവ്‌ കുന്നേല്‍ വലിയവീട്ടില്‍ ഫാ. ചെറിയാന്റേയും, എല്‍സയുടേയും മകളാണ്‌.

ആരാധനയ്‌ക്കും ചടങ്ങുകള്‍ക്കും പി.സി. വര്‍ഗീസ്‌, ഏബ്രഹാം വര്‍ക്കി, യോഹന്നാന്‍ വര്‍ഗീസ്‌ (ജനറല്‍ കണ്‍വീനര്‍) ഫിലിപ്പ്‌ കുന്നേല്‍, സന്തോഷ്‌ മാമൂട്ടില്‍, റീന വര്‍ക്കി, മോളമ്മ മാത്യു തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു. ജോര്‍ജ്‌ വര്‍ഗീസ്‌ വെങ്ങാഴിയില്‍ അറിയിച്ചതാണിത്‌.
നവ വൈദീകന്‌ ഷിക്കാഗോ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ അനുമോദനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക