Image

വാളകം കേസ് സി.ബി.ഐ അന്വേഷിക്കും

Published on 02 November, 2011
വാളകം കേസ് സി.ബി.ഐ അന്വേഷിക്കും
തിരുവനന്തപുരം: വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാറിന് ദുരൂഹസാഹചര്യത്തില്‍ പരിക്കേറ്റ സംഭവം സംബന്ധിച്ച അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സംഭവത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും മുല്ലക്കര രത്‌നാകരനും ഐഷാ പോറ്റിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തുനല്‍കിയിരുന്നു. വി.എസ്സിന്റെ കത്ത് ആഭ്യന്തര വകുപ്പുസെക്രട്ടറിക്ക് കൈമാറിയാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച് തുടര്‍ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ രാത്രിയില്‍ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പിച്ചതാണ് സംഭവം.


ഇതിനു പിന്നില്‍ ആര്‍. ബാലകൃഷ്ണപിള്ളയും ഗണേഷ്‌കുമാറുമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. സ്‌കൂളിലെ പ്രധാനാധ്യാപികയായ ഗീതയാണ് കൃഷ്ണകുമാറിന്റെ ഭാര്യ. ഗീതയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റും കൃഷ്ണകുമാറും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കം കോടതിയിലും എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബാലകൃഷ്ണപിള്ളയ്ക്കും ഗണേഷിനുമെതിരേ ആരോപണമുയര്‍ന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക