Image

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റനില്‍ വീണ്ടും ഭരണഘടനാ ലംഘനം

സുനില്‍ ഏബ്രഹാം, ഹൂസ്റ്റന്‍ Published on 17 January, 2014
മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റനില്‍ വീണ്ടും ഭരണഘടനാ ലംഘനം
ഹൂസ്റ്റന്‍: 2014 ലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പു പ്രശ്‌നങ്ങള്‍ കൊണ്ട് കലുഷിത മായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റനില്‍ ഇ താ വീണ്ടും ഭരണഘടന ലംഘിച്ചുകൊണ്ട് പെട്ടെന്ന് തിര ഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നു.

ഭരണഘടന ലംഘിച്ചാണ് തിരഞ്ഞെടുപ്പു തുടരുന്നതെ ന്നു കാട്ടി കോടതിയെ സമീപിച്ച സ്ഥാനാര്‍ഥികള്‍ക്ക് കോട തിയില്‍ വിസ്മയ കാഴ്ചകളാണ് കാണുവാന്‍ സാധിച്ചത്. അ വിടെ 2012 ഒക്‌ടോബറില്‍ ശശിധരന്‍ നായര്‍ ഉള്‍പ്പടെയുള്ളവര്‍ ഒപ്പിട്ട ഒരു രേഖ ഹാജരാക്കി. അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം മുതല്‍ 30 ദിവസത്തെ സമയപരിധി ലംഘിച്ചാണ് 2012 നവംബര്‍ നാലിന് പുതിയ ഭരണഘടന പാസാക്കിയതെന്നാണ് വാദിച്ചത്. അക്കാരണത്താല്‍ തങ്ങള്‍ 1993 ല്‍ പാസാക്കിയ ഭരണഘടനയാണ് പിന്‍തുടരുന്നതെന്നും ഏബ്രഹാം ഈപ്പന്‍ പറഞ്ഞു. ഇപ്പോഴത്തെ സെട്ട്രറിയുടെ സത്യവാങ്ങില്‍ അതു ശരിവയ്ക്കുകയുമുണ്ടായി. അങ്ങനെ യെങ്കില്‍ പുതിയ ഭരണഘട നയില്‍ ഒപ്പുരേഖപ്പെടുത്തിയ അന്നത്തെ പ്രസിഡന്റ് ജോസ ഫ് ജെയിംസ്, സെക്രട്ടറി ചാ ക്കോ തോമസ്, ട്രഷറര്‍ മാര്‍ട്ടിന്‍ ജോണ്‍ എന്നിവര്‍ വിവ രദോഷികളും അറിവുകെട്ടവരും ഭരണഘടനയില്‍ അജ്ഞ രുമാണെന്നാണ് ഇപ്പോഴത്തെ ഭരണകൂടം തെളിയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ ഭരണകൂട ത്തില്‍ 2012ലെ ട്രഷററും ഉള്‍ പ്പെടുന്നു എന്നതാണ് ഏറെ രസകരം.

ഇപ്പോള്‍ തിടുക്കത്തില്‍ 2014 ജനുവരി 25ന് തിരഞ്ഞെടുപ്പു നടത്താന്‍ തീരുമാനിച്ച് ഇലക് ഷന്‍ കമ്മിറ്റിയുടെ ഈമെയില്‍ സന്ദേശം പലര്‍ക്കും ലഭിക്കുക യുണ്ടായി. അതില്‍ പറഞ്ഞിരിക്കുന്ന പ്രകാരം മാഗിന്റെ വെബ്‌സൈറ്റില്‍ പഴയ ഭരണഘ ടന സ്ഥാനം പിടിക്കുകയും ചെയ്തു. അവിടെ 2013ലെ ഭര ണകര്‍ത്താക്കള്‍ക്ക് ഒരു വലിയ തെറ്റു പറ്റിയതായി കാണുന്നു. അതില്‍ ഇലക്ഷന്‍ നടത്തേണ്ട രീതിയെപ്പറ്റി വ്യക്തമായി പ്ര തിപാദിക്കുന്നുണ്ട്. അതിന്‍പ്ര കാരം ചട്ടം 8-1 പാലിച്ചിട്ടുണ്ട്. ചട്ടം 8-2 പറയുന്നത് തിരഞ്ഞെ ടുപ്പിന് 28 ദിവസങ്ങള്‍ക്കു മുമ്പായി അംഗങ്ങള്‍ക്ക് നോമിനേ ഷന്‍ ഫോറം തപാലില്‍ അയ ച്ചുകൊടുക്കണമെന്നാണ് (1993 Bylaws of Malayalee Association of Greater Houston. Section 8-2: A call for nominations shall be mailed out to all members of the Association at least 4 weeks prior to the election date, giving at least 2 weeks to send in the nominations). അത് ഇതേവരെ പാലിച്ചിട്ടില്ല. അക്കാരണത്താല്‍ പല അംഗ ങ്ങള്‍ക്കും തിരഞ്ഞെടുപ്പു പ ത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞി ട്ടില്ല.

2014 ലേക്കുള്ള തിരഞ്ഞെ ടുപ്പു പത്രികയില്‍ 1425 പാക്കര്‍ ലെയിന്‍ എന്നാണ് അഡ്രസ് രേഖപ്പെടുത്തിയിരിക്കുന്നത്. മ ലയാളി അസോസിയേഷന്‍ ഓ ഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ അഡ്രസ് 1415 പാക്കര്‍ ലെയിന്‍ എന്നാ ണ്. അക്കാരണത്താല്‍ തപാലി ല്‍ നോമിനേഷന്‍ അയച്ചവര്‍ ക്കൊന്നും യാതൊരു മറുപടി യും ലഭിച്ചിട്ടില്ല എന്നാണ് അ റിയാന്‍ കഴിഞ്ഞത്.

പത്രവാര്‍ത്തകളില്‍ വിജയഭേരി മുഴക്കിയ ഭാരവാഹികള്‍ തന്നെ പറഞ്ഞതായി കണ്ടത്,  ഉടന്‍ അടിയന്തര പൊതുയോഗം വിളിച്ചു കൂട്ടി അംഗങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ്. എന്തുകൊണ്ടാണ് അടിയന്തര പൊതുയോഗം തിരഞ്ഞെുപ്പിനു മുന്നോടിയായി വിളിച്ചുകൂട്ടാത്തത്എന്നാണ് അംഗങ്ങായുള്ള മിക്കവുടേയും ചോദ്യം?

ഇപ്പോഴുള്ള  തിരഞ്ഞെടുപ്പു കമ്മീറ്റിയിലെ മുഖ്യനെന്നവവകാശപ്പെടുന്ന  അനില്‍കുമാര്‍ ആറന്മുള എന്ന അനില്‍ കുമാല്‍ പിള്ളയുടെ ഒരു ഇമെ യിലില്‍ അവകാശപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വര്‍ 100 ഡോളര്‍ തിരഞ്ഞെുപ്പു പത്രികയോടൊപ്പം നല്‍കണമെന്ന്. 1993ലെ ഭരണഘടനയി ല്‍ ഒരിടത്തും അങ്ങനെ ഒരു പ്രതിപാദനമുള്ളതായി പറയുന്നില്ല. പറയുന്നില്ല.  എങ്കില്‍ 2012, 2013 വര്‍ഷങ്ങളില്‍ തിര ഞ്ഞെടുപ്പിനായി സ്ഥാനാര്‍ഥി കളില്‍ നിന്ന് വാങ്ങിയ പണം തിരിച്ചു കൊടുക്കാത്തതെന്ത്? അല്ലെങ്കില്‍ എന്തിന് ആ പണം വാങ്ങി? അത് ഉടന്‍ മടക്കി നല്‍കണമെന്ന് തോമസ് വര്‍ക്കി പ്രസിഡന്റായുള്ളവരുടെ പാനലല്ലാതെയുള്ളവര്‍ ആവശ്യപ്പെട്ടതായിട്ടാണ് അറിയുന്നത്.

കൂടാതെ രണ്ടു വര്‍ഷം കമ്മിറ്റിയില്‍ തുടര്‍ന്നവര്‍ക്ക് വീണ്ടും ഒരു വര്‍ഷമമെങ്കിലും കമ്മിറ്റി യില്‍ തുടരാതിരുന്ന ശേഷമേ മത്സരിക്കാവൂ എന്ന് 2112ലെ ഭ രണഘടനയില്‍ പറയപ്പെടുന്നു ണ്ട്. അക്കാരണത്താല്‍ വീണ്ടും മത്സരിക്കാന്‍ ഒരുങ്ങിയ പല വ്യക്തികളേയും മത്സരിക്കുന്ന തില്‍നിന്ന് പിന്‍തിരിപ്പിച്ചതായും അറിയുന്നു. 1993 ലെ ഭരണഘടനയില്‍ അങ്ങനെ ഒരു പ്രതിപാദനമില്ല. അങ്ങനെയെങ്കില്‍ അവര്‍ക്കും മത്സരിക്കാന്‍ അവസരം നല്‍കേണ്ടതല്ലേ?
ഇനിയൊന്ന് പീറ്റേഴ്‌സ് അലൂമിനം കോര്‍പ്പറേഷനും മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ തിരഞ്ഞെടുപ്പുമായിട്ട് എന്താണു ബന്ധം? നോമിനേഷന്‍ സ്വീകരിച്ചതായുള്ള രേഖകള്‍ ഈ കമ്പനിയുടെ ലെറ്റര്‍ പാഡിലാണ് ന ല്‍കിയിട്ടുള്ളത്. അതെന്തുകൊണ്ടാണെന്ന് തിരഞ്ഞെടുപ്പു കമ്മിറ്റി വ്യക്തമാക്കേണ്ടതുണ്ട്. മലയാളി അസോസിയേന്‍ നിയമ വിദഗ്ദര്‍ ഇതിന് ഉത്തരം പറയേണ്ടിയിരിക്കുന്നു.

മേല്‍ പറഞ്ഞിട്ടുള്ള കാരണ ങ്ങള്‍ക്കെല്ലാം പൊതുയോഗം വിളിച്ചുകൂട്ടി അംഗങ്ങളോട് വിശദീകരണം നല്‍കിയിട്ട് പോരേ ഒരു തിരഞ്ഞെടുപ്പ് എന്നാണ് ഭൂരിഭാഗം അംഗങ്ങളും ചോദിക്കുന്നത്.

Join WhatsApp News
MAGH member 2014-01-17 10:15:06
If the party is violating the court order by breaking the instruction of the court then it is court contempt and need to bring it to the attention of the court rather than making the hullabaloo.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക