Image

ഗണേഷിനും ജോര്‍ജിനുമെതിരെ സഭയില്‍ പ്ലെക്കാര്‍ഡ്‌

Published on 03 November, 2011
ഗണേഷിനും ജോര്‍ജിനുമെതിരെ സഭയില്‍ പ്ലെക്കാര്‍ഡ്‌
തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെയും ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജിനെയും പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്ലെക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചു.

ഇരുവര്‍ക്കുമെതിരെ ഇടതു എം.എല്‍.എ മാര്‍ ശക്തമായ പ്രതിഷേധമാണ് സഭയില്‍ ഉയര്‍ത്തിയത്. പത്തനാപുരത്തെ വിവാദപ്രസംഗങ്ങളെക്കുറിച്ച് സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. കോടിയേരി ബാലകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.

പട്ടികജാതിക്കാരന്‍ എന്ന് പറഞ്ഞാല്‍ മാത്രം അധിക്ഷേപിച്ചു എന്ന് അര്‍ത്ഥമില്ലെന്നും, സാന്നിധ്യത്തില്‍ വിളിച്ചാല്‍ മാത്രമേ അധിക്ഷേപിച്ചുവെന്ന് അര്‍ത്ഥമുള്ളുവെന്നും നിയമോപദേശം ലഭിച്ചതായും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മന്ത്രി ഗണേഷ്‌കുമാര്‍ സഭയുടെ പുറത്തുവെച്ച് ഖേദം പ്രകടിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. എ.കെ. ബാലനെ ജാതിപ്പേരുവിളിച്ച് ആക്ഷേപിച്ചെന്ന് ആരോപിച്ച് പോലീസിന് ഇതേ വരെ പരാതി കിട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു. ബഹളം നിയന്ത്രണാധീതമായതിനെ തുടര്‍ന്ന് സഭ 11 മണി നിര്‍ത്തിവെച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക