Image

ഗുവഹാത്തിയില്‍ ട്രെയിനില്‍ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തു

Published on 03 November, 2011
ഗുവഹാത്തിയില്‍ ട്രെയിനില്‍ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തു
ഗുവഹാത്തി: ഗുവഹാത്തിയില്‍ ട്രെയിനില്‍ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും റെയില്‍വെ പോലീസ് കണ്ടെടുത്തു.

ദിമാപ്പൂരിലാണ് ശതാബ്ദി എക്‌സ്പ്രസില്‍ സഞ്ചരിച്ച റെയില്‍ പ്രൊട്ടക്ഷന്‍ സെക്യൂരിറ്റി ഫോഴ്‌സിലെ ഇന്‍സ്‌പെക്ടറായ കുല്‍ജിത്ത് സിങ്ങ് സാധുവിന്റെ പക്കല്‍ നിന്ന് ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കണ്ടെടുത്തത്.

ഇയാളോടൊപ്പമുണ്ടായിരുന്ന രണ്ടു സൈനികര്‍ രക്ഷപ്പെട്ടു. മൂന്ന് പിസ്റ്റളുകളും ഏ.കെ 47-ന്റെ 70 വെടിയുണ്ടകളും ഏഴ് മൊബൈല്‍ സെറ്റുകളുമാണ് ഇയാളുടെ പക്കല്‍നിന്ന് പിടികൂടിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക