Image

ഫോറം ഫോര്‍ അമേരിക്ക റിട്ടേണ്‍ഡ് മലയാളീസ്

Published on 31 January, 2014
 ഫോറം ഫോര്‍ അമേരിക്ക റിട്ടേണ്‍ഡ് മലയാളീസ്

കൊച്ചി : അമേരിക്കയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചു പോന്നവരോ, വല്ലപ്പോഴുമൊക്കെ വന്നുംപോയും നില്‍ക്കുന്നവരോ ആയ മലയാളികളുടെ പ്രഥമ യോഗം എറണാകുളത്ത് പാലാരിവട്ടം വൈ.എം.സി.എ. ഹാളില്‍ വി.പി. മേനോന്റെ അദ്ധ്യക്ഷതയില്‍ നടന്നു. അമേരിക്കയില്‍ വളരെക്കാലം താമസിച്ചവര്‍ എന്ന നിലയ്ക്ക് നമ്മുടെ ആശയങ്ങളും, ദര്‍ശനങ്ങളും മറ്റു മറുനാടന്‍ മലയാളികളില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ ഒരു പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുയും സംസാരിക്കുകയും ചെയ്യുന്ന നമ്മള്‍ വല്ലപ്പോഴുമൊക്കെ ഒത്തു കൂടുകയും സുഹൃദ് ബന്ധം പുതുക്കുകയും അമേരിക്കന്‍ ജീവിതത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ അയവിറക്കാനുമുള്ള ഒരു ഒത്തൊരുമയാണ് ഈ കൂട്ടായ്മയുടെ പ്രധാന ഉദ്ദേശ്യമെന്ന് ഇതിന്റെ മുഖ്യ സംഘാടകന്‍ കൂടിയായ ഡോ. ജോര്‍ജ് മരങ്ങോലി സ്വാഗത പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. അതുപോലെ തന്നെ ഇന്ന് ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ്, ഫ്‌ളാറ്റ്/ വില്ല നിര്‍മ്മാണം/ വാങ്ങല്‍, ഇന്‍കം ടാക്‌സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, വിസ ചട്ടങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വന്നുകൊണ്ടിരിക്കുന്ന വ്യതിയാനങ്ങളെക്കുറിച്ച് നമുക്കുണ്ടായേക്കാവുന്ന ആകുലതകളെക്കുറിച്ചുള്ള അറിവുകളും അഭിപ്രായങ്ങളും പരസ്പരം കൈമാറി ഈ വക കാര്യങ്ങളെക്കുറിച്ചൊക്കെ നമ്മളെ ബോധവാന്മാരാകുക കൂട്ടായ്മയുടെ പ്രധാന ഉദ്ദേശങ്ങളിലൊന്നാണ് എന്ന് അദ്ധ്യക്ഷന്‍ വി.പി. മേനോന്‍ അഭിപ്രായപ്പെട്ടു. സാമുദായിക ചിന്തകള്‍ക്കെല്ലാം അതീതമായി കുടുംബ കൂട്ടായ്മയായി ഈ ഫോറം  മുമ്പോട്ട് പോകണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

കോഴിക്കോട്ടു മുതല്‍ തിരുവനന്തപുരം വരെയുള്ള മിക്കവാറും എല്ലാ ജില്ലകളില്‍ നിന്നുമായി മുപ്പതിലേറെ പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിക്കുകയും നല്ല ആശയങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയും ചെയ്തു. ഒട്ടനവധി പേര്‍ വിദഗ്ധാഭിപ്രായങ്ങള്‍ പങ്കു വച്ചതോടൊപ്പം ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിലേക്കായി വി.പി. മേനോന്‍ പ്രസിഡന്റും, ഡോ. ജോര്‍ജ് മരങ്ങോലി ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തക സമിതി രൂപീകരിക്കുകയും ചെയ്തു.

തോമസ് പാലാത്തറ, ചെറിയാന് കുന്നുമ്മേല്‍, എ.സി.ജോര്‍ജ്, ഇ.എം. സ്‌ററീഫന്‍, മധു എസ്. നായര്‍, അഡ്വ. വത്സ ജോര്‍ജ് മരങ്ങോലി, ഡോ. സുകുമാരന്‍ നായര്‍, ജയന്‍ മുളങ്ങാട്, യു. ചന്ദ്രശേഖരന്‍ നായര്‍, പ്രൊഫ. ഫെലിക്‌സ് മാത്യൂ, ബാലകൃഷ്ണന്‍ നമ്പ്യാര്‍, പുരുഷോത്തമന്‍ പിള്ള എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍, പ്രവര്‍ത്തന സമിതിയിലും ഈ കൂട്ടായ്മയിലും ഭാഗഭാക്കുകളാവാന്‍ താല്‍പര്യമുള്ളവര്‍ drmaragoly@hotmail.com ,ph:91+894 303 3770 or vp menon@ yahoo.com, 0487 255 8851ബന്ധപ്പെടുക.

Join WhatsApp News
പരേതൻ മത്തായി 2014-01-31 18:00:48
മരിച്ചുപോയ അമേരിക്കക്കാരുടെ സംഘടനയിൽ ചേരണമെങ്കിൽ ഞാനുമായി ബന്ധപ്പെടുക 

പരേതൻ മത്തായി 
ശവകോട്ട 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക