Image

‘ദൃശ്യ’ത്തിന്റെ തമിഴ് റീമേക്കില്‍ കമല്‍ ഹാസന്‍ നായകന്‍

Published on 01 February, 2014
‘ദൃശ്യ’ത്തിന്റെ തമിഴ് റീമേക്കില്‍ കമല്‍ ഹാസന്‍ നായകന്‍
മെഗാഹിറ്റായ മലയാളചിത്രം ‘ദൃശ്യ’ത്തിന്റെ തമിഴ് റീമേക്കില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നായക വേഷം ചെയ്യുന്നത് ഉലകനായകന്‍ കമല്‍ ഹാസന്‍. തമിഴ് പതിപ്പും ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുമെന്ന് സ്ഥിരീകരണം ആയിട്ടുണ്ട്.

സുരേഷ് ബാലാജിയും വൈഡ് ആങ്കിള്‍ ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ‘ദൃശ്യ’ത്തിന്‍െറ തെലുങ്ക് പതിപ്പില്‍ വെങ്കിടേഷായിരിക്കും നായകന്‍ എന്ന് നേരത്തെ പ്രഖ്യാപനം ഉണ്ടായിരുന്നു.നടി ശ്രീപ്രിയയാണ് സംവിധാനം. ഇവര്‍ നേരത്തെ 22 ഫീമെയില്‍ കോട്ടയത്തിന്‍െറ തെലുങ്ക്, തമിഴ് റീമേക്കുകള്‍ ഒരുക്കിയിട്ടുണ്ട്.

ജീത്തു ജോസഫിന്റെ മൂന്നു പുതിയ മലയാളം ചിത്രങ്ങളും ധാരണയായിട്ടുണ്ട്. ഇതില്‍ ദിലീപ് നായകനായ ചിത്രം ആദ്യം തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, തമിഴ് ദൃശ്യത്തില്‍ കമല്‍ ഹാസന്‍ അഭിനയിക്കുമെന്ന ഉറപ്പായ സ്ഥിതിക്ക് ആ ചിത്രമാകുമോ ആദ്യം ചെയ്യുക എന്ന കാര്യം തീരുമാനമായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക