Image

കോടതികളെ ബ്രിട്ടീഷുകാരുടെ പ്രേതം പിടികൂടി: ജയരാജന്‍

Published on 05 November, 2011
കോടതികളെ ബ്രിട്ടീഷുകാരുടെ പ്രേതം പിടികൂടി: ജയരാജന്‍
കണ്ണൂര്‍: കോടതികളെ ബ്രിട്ടീഷുകാരുടെ പ്രേതം പിടികൂടിയതായി സിപിഎം നേതാവ്‌ എം വി ജയരാജന്‍ പ്രസ്‌താവിച്ചു. പാതയോരത്ത്‌ യോഗം നിരോധിച്ച കോടതിയുടെ നടപടിയ്‌ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പാര്‍ട്ടിയുടെയോ ട്രേഡ്‌ യൂണിയന്റെയോ അല്ല ഇത്‌ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും പ്രശ്‌നമാണെന്നും ജയരാജന്‍ പറഞ്ഞു.

നേരത്തേ കോടതിയെയും ജഡ്‌ജിമാരെയും വിമര്‍ശിച്ച സംഭവത്തില്‍ നിയമനടപടി നേരിടുകയാണ്‌ ജയരാജന്‍. അഴിമതിക്കെതിരെ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന സമരം ദില്ലിയില്‍ പാതയോരത്താണ്‌ നടന്നത്‌. പരമോന്നത കോടതി ദില്ലിയിലാണുള്ളത്‌ ജയരാജന്‍ ചൂണ്ടിക്കാട്ടി. പുതിയ വിവാദ പ്രസ്‌താവനയുടെ പേരില്‍ പോലീസ്‌ കേസെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക