Image

ആല്‍ബനിയില്‍ ഈദുല്‍ അസ്ഹാ ആഘോഷിച്ചു

മൊയ്തീന്‍ പുത്തന്‍ചിറ Published on 07 November, 2011
ആല്‍ബനിയില്‍ ഈദുല്‍ അസ്ഹാ ആഘോഷിച്ചു

ആല്‍ബനി (ന്യൂയോര്‍ക്ക്):ആല്‍ബനിയിലെ ഈദുല്‍ അസ്ഹാ (ബലി പെരുന്നാ
ള്‍ ) ആഘോഷം ഭക്തിനിര്‍ഭരമായി. നവംബര്‍ 6 ഞായറാഴ്ച രാവിലെ 7:30ന്ആല്‍ബനി-ശേഖര്‍ റോഡിലെ ആഫ്രിം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു പെരുന്നാള്‍ നമസ്‌ക്കാരംനടന്നത്.

ആല്‍ബനിയിയിലെ വിവിധ മുസ്ലീം പള്ളികള്‍ (ദാര്‍-ഇ-തക്‌വാ, മസ്ജിദ് അസ്-സുന്ന, മസ്ജിദ്-അല്‍-ഹിദായ, മസ്ജിദ്-അസ്-സലാം) സംയുക്തമായാണ് ഈദ് ആഘോഷം സംഘടിപ്പിച്ചത്.
സ്വദേശികളെ ക്കൂടാതെ വിവിധ രാജ്യാക്കാരായ മുസ്ലീം മതവിശ്വാസികളും പെരുന്നാള്‍ നമസ്‌ക്കാരത്തില്‍ പങ്കെടുത്തു. സ്ത്രീപുരുഷഭേദമന്യേആബാലവൃദ്ധം ജനങ്ങളും തക്ബീര്‍ ചൊല്ലി ഈദുല്‍ അസ്ഹായെ വരവേറ്റു. ഷെയ്ക് മൊക്താര്‍ മഗ്‌റൗവിയുടെ നേതൃത്വത്തില്‍ കൃത്യം 8 മണിക്ക്പെരുന്നാള്‍ നമസ്‌ക്കാരം തുടങ്ങി.

ദൈവത്തിനു മുന്നില്‍ സര്‍വ്വവും സമര്‍പ്പിച്ച പ്രവാചകശ്രേഷ്ഠന്‍ ഇബ്രാഹിം നബിയുടെ (അബ്രഹാമിന്റെ) അഗ്നിപരീക്ഷകളുടെ വിജയമാണ് ബക്രീദ് അഥവാ ബലിപെരുന്നാളായി ലോകമെമ്പാടുമുള്ള മുസ്ലീം മതവിശ്വാസികള്‍ ആഘോഷിക്കുന്നത്.

ഇബ്രാഹിമിന്റെ ജീവിതസായാന്തനത്തില്‍ പത്‌നി ഹാജറയിലുണ്ടായ ഇസ്മാഈല്‍ കൗമാരത്തിലെത്തിയപ്പോള്‍ സ്വന്തം പുത്രനെ ബലിയര്‍പ്പിക്കാന്‍ ദൈവം ഒരു സ്വപ്നദര്‍ശനത്തിലൂടെ ഇബ്രാഹിമിനോട് ആവശ്യപ്പെട്ടു. തന്റെ ജീവന്റെ ജീവനായ പ്രിയപുത്രനെ ബലിയര്‍പ്പിക്കുന്നതിന് മകനേയുംകൊണ്ട് മര്‍വാ കുന്നിലെത്തുകയും, ബലിയര്‍പ്പിക്കുന്നതിനായി മകനെ ചരിച്ചുകിടത്തി കഴുത്തിലേക്ക് മൂര്‍ച്ചയേറിയ കത്തിയിറക്കാന്‍ ഉയര്‍ത്തിയ നിമിഷം ഒരു അശരീരി പോലെ ദൈവകല്പന വന്നു - ''ഓ....ഇബ്രാഹിം, നീ നിന്റെ സ്വപ്നം സാക്ഷാത്ക്കരിച്ചിരിക്കുന്നു. സജ്ജനങ്ങള്‍ക്കുന്‍ ദൈവം ഇങ്ങനെയാണ് പ്രതിഫലം നല്‍കുക.....ഇത് വ്യക്തമായൊരു പരീക്ഷണമാണ്.....പകരം ബലിയര്‍പ്പിക്കുന്നതിന് നാം ഒരുവിശിഷ്ട മൃഗത്തെ പ്രദാനം ചെയ്യുന്നു..'' ഇബ്രാഹിമിന്റേയും ഇസ്മാഈലിന്റേയും ത്യാഗോജ്ജ്വല ചരിത്രമാണ് ബലിപെരുന്നാളിന്റെ പശ്ചാത്തലം. ഹിജ്‌റ വര്‍ഷത്തിലെ അവസാനമാസം ലോകമെമ്പാടുമുള്ള മുസ്ലീം വിശ്വാസികള്‍ക്ക് ഒരു പെരുന്നാള്‍കൂടി സമ്മാനിക്കുകയാണ് ദുല്‍ഹജ്ജ് മാസം പത്താം നാളിലെ ഈദുല്‍ അസ്ഹാ.

ഖുര്‍ആനും പ്രവാചകരും നിര്‍ദ്ദേശിച്ച മാതൃകയില്‍ മുസ്ലീങ്ങള്‍ മതപരമായ അനുഷ്ഠാനമായി ദുല്‍ഹജ്ജ് മാസം എട്ടു മുതല്‍ പന്ത്രണ്ടു വരെ മക്കയിലേക്ക് നടത്തുന്ന തീര്‍ത്ഥാടനവും അതോടനുബന്ധിച്ചുള്ള കര്‍മ്മങ്ങളും ഉള്‍പ്പെട്ട പരിശുദ്ധ ഹജ്ജ് കര്‍മ്മവും ഈ വേളയില്‍ നടക്കുന്നു. ഇസ്ലാം മതവിശ്വാസികളുടെ ഐക്യത്തിന്റേയും അല്ലാഹുവിലുള്ള കീഴ്‌പ്പെടലിന്റെയും പ്രതീകമായി ഹജ്ജ് കരുതപ്പെടുന്നു.

ഇബ്രാഹിം (അബ്രഹാം) നബിയുടെയും, ഭാര്യ ഹാജറ (ഹാഗര്‍ ), മകന്‍ ഇസ്മാഈല്‍ (ഇശ്മായേല്‍ ) എന്നിവരുടെ ഓര്‍മ്മകളും അവരുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമാണ് ഹജ്ജിലെ മുഖ്യ കര്‍മ്മങ്ങള്‍.
ആല്‍ബനിയില്‍ ഈദുല്‍ അസ്ഹാ ആഘോഷിച്ചു
ആല്‍ബനിയില്‍ ഈദുല്‍ അസ്ഹാ ആഘോഷിച്ചു
ആല്‍ബനിയില്‍ ഈദുല്‍ അസ്ഹാ ആഘോഷിച്ചു
ആല്‍ബനിയില്‍ ഈദുല്‍ അസ്ഹാ ആഘോഷിച്ചു
ആല്‍ബനിയില്‍ ഈദുല്‍ അസ്ഹാ ആഘോഷിച്ചു
ആല്‍ബനിയില്‍ ഈദുല്‍ അസ്ഹാ ആഘോഷിച്ചു
ആല്‍ബനിയില്‍ ഈദുല്‍ അസ്ഹാ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക