Image

കോളജ്‌ വിദ്യാര്‍ത്ഥികളുടെ ദുരൂഹ മരണം: അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു

Published on 09 November, 2011
കോളജ്‌ വിദ്യാര്‍ത്ഥികളുടെ ദുരൂഹ മരണം: അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു
കോഴിക്കോട്‌: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധമുണ്ടെന്ന്‌ ആരോപിക്കപ്പെട്ട രണ്ട്‌ കോളജ്‌ വിദ്യാര്‍ത്ഥികള്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യചെയ്‌ത കേസില്‍ പ്രത്യേക അന്വേഷണ സംഘം ഉദ്യോഗസ്ഥന്‍ ജെയ്‌സണ്‍ എബ്രഹാം കോഴിക്കോട്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ റിപോര്‍ട്ട്‌ സമര്‍പ്പിച്ചു.

കേസില്‍ നേരത്തെ പൊലീസ്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ രാധാകൃഷ്‌ണ പിള്ള റിപോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ റിപോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ കോടതി നിര്‍ദേശിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപെട്ട്‌ എന്‍.കെ അബ്ദുല്‍ അസീസ്‌ നല്‍കിയ ഹരജിയിലാണ്‌ ജെയ്‌സണ്‍ റിപോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. കേസില്‍ താന്‍ പ്രാഥമിക അന്വേഷണം മാത്രമേ നടത്തിയിട്ടുള്ളൂവെന്ന്‌ ജെയ്‌സണ്‍ നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക