ഷിക്കാഗോ: ആത്മപകര്‍ച്ച എന്ന ആത്മീയ മുന്നേറ്റ പ്രവര്‍ത്തനത്തിന്റെ നവംബര്‍ മാസത്തെ
ഏകദിന ഉണര്‍വ്വ് യോഗം 19-ന് ശനിയാഴ്ച പ്രൊസ്പെക്ട് ഹൈറ്റ്സിലുള്ള
കംഫര്‍ട്ട് ഇന്‍ (Windham by Wingate) വെച്ച് നടത്തുന്നു. രാവിലെ 10 മണി മുതല്‍
ആരംഭിക്കുന്ന യോഗത്തില്‍ ആരാധന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, വേദ പഠനം,
രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥന എന്നിവ ഉണ്ടായിരിക്കും.
ഈ
യോഗത്തില്‍ സുവിശേഷ പ്രസംഗകന് റവ: ജോണ്‍ കെ. മാത്യു പ്രസംഗിക്കുകയും
രോഗികള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. കൂടുതല്‍
വിവരങ്ങള്‍ക്ക് www.holyspiritimpartation.com എന്ന വെബ്സൈറ്റിലോ 847877 7208,
847 414 7508 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.